അബുദാബി: ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും തന്‍റെ കൈപ്പടയിൽ തയാറാക്കിയ ഹൃദയസ്പർശിയായ സന്ദേശമയച്ചു.
എക്‌സിൽ പങ്കിട്ട സന്ദേശത്തിൽ ശൈഖ് മുഹമ്മദ് ഇപ്രകാരം കുറിച്ചു:
''ഈദ് അൽ ഇത്തിഹാദിന്‍റെ വേളയിൽ, യുഎഇയിലെ പൗരന്മാരും താമസക്കാരുമായ ജനങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു''.
കഴിഞ്ഞ മാസം, രാജ്യത്തിന്‍റെ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്ന കമ്മിറ്റി ഈ ആഘോഷത്തിന്‍റെ ഔദ്യോഗിക നാമം 'ഈദ് അൽ ഇത്തിഹാദ്' എന്നാണ് പ്രഖ്യാപിച്ചത്.
''നിങ്ങളുടെ നിശ്ചയ ദാർഢ്യത്തിന് നന്ദി. നിങ്ങളുടെ പരിശ്രമങ്ങൾക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാറ്റിനും നന്ദി'', ഷെയ്ഖ് മുഹമ്മദ് സന്ദേശത്തിൽ പറഞ്ഞു.
ഈ പ്രമേയം രാജ്യത്തിന്‍റെ സ്വത്വം , പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.