അബുദാബി: യുഎഇയുടെ 53ാം ഈദ് അൽ ഇത്തിഹാദിൽ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സഹോദര, സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികളിൽ നിന്ന് അഭിനന്ദന സന്ദേശങ്ങൾ സ്വീകരിച്ചു.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരും ആശംസാ സന്ദേശങ്ങൾ സ്വീകരിച്ചതായി ദേശീയ വാർത്താ ഏജൻസി വാം അറിയിച്ചു.