പ്രകൃതി വിഭവങ്ങളുടെ കോർപ്പറേറ്റ് നികുതി: യു എ ഇ യിലെ ആദ്യ നിയമനിർമാണത്തിന് അംഗീകാരം നൽകി ഷാർജ  
World

പ്രകൃതി വിഭവങ്ങളുടെ കോർപ്പറേറ്റ് നികുതി: യുഎഇയിലെ ആദ്യ നിയമനിർമാണത്തിന് അംഗീകാരം നൽകി ഷാർജ

യുഎഇയിലെ ഈ മേഖലയിലുള്ള ആദ്യത്തെ നിയമനിർമ്മാണമാണിത്

ഷാർജ: പ്രകൃതിവിഭവങ്ങളുടെ കോർപ്പറേറ്റ് നികുതി സംബന്ധിച്ച യു എ ഇ യിലെ ആദ്യ നിയമനിർമാണത്തിന് അംഗീകാരം നൽകി ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ. വേർതിരിച്ചെടുക്കുന്നതും വേർതിരിച്ചെടുക്കാനാകാത്തതുമായ പ്രകൃതിവിഭവങ്ങളുടെ കോർപ്പറേറ്റ് നികുതി സംബന്ധിച്ച ബില്ലിനാണ് കൗൺസിൽ അംഗീകാരം നൽകിയത്. യുഎഇയിലെ ഈ മേഖലയിലുള്ള ആദ്യത്തെ നിയമനിർമ്മാണമാണിത്..

ധാതുലവണങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുക്കുകയും ഉപയോഗിക്കുക്കുകയും ചെയ്യുന്ന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് നികുതി ചുമത്തുന്നത് നിയന്ത്രിക്കാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്.

ഷാർജയിലെ നികുതി സമ്പ്രദായം വികസിപ്പിക്കുന്നതിനും കാര്യക്ഷമമായ ഭരണം ഉറപ്പാക്കുന്നതിനും നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിനുമുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് കരട് നിയമമെന്ന് ഷാർജ ധനകാര്യ വകുപ്പ് ഡയറക്ടർ ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി വിശദീകരിച്ചു.

പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു സമഗ്ര നിയമനിർമ്മാണ ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. സ്ഥാപിക്കാനാണ് ബിൽ ശ്രമിക്കുന്നത്. ഈ ചട്ടക്കൂട് എമിറേറ്റിനുള്ളിലെ വികസന പദ്ധതികളെ പിന്തുണയ്ക്കുക്കുകയും പൊതുവരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും. യോഗത്തിൽ കൗൺസിൽ ചെയർമാൻ ഡോ.അബ്ദുല്ല ബെൽഹൈഫ് അൽ നുഐമി അധ്യക്ഷത വഹിച്ചു.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു