മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം.

 

Freepik

World

എബോള വൈറസ് വ്യാപനം: മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്

UAE Correspondent

അബുദാബി: മാരകമായ എബോള വൈറസ് പടരുന്ന പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്മാർക്ക് യുഎഇ കർശന നിർദേശം നൽകി.

ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഈ രാജ്യങ്ങളിൽ ഉള്ള യുഎഇ പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്നും, പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന ആരോഗ്യ-സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശം നൽകി.

വിദേശത്തുള്ള യുഎഇ പൗരന്മാർ മന്ത്രാലയത്തിന്‍റെ 'ത്വവാജിദി' സർവീസിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും (+97180024) മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

എബോളയുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ക്യാപ്റ്റൻ മാറി, കളി മാറി; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

ഓപ്പറേഷന്‍ തൂഫാന്‍ തമിഴ്‌നാട്ടിലേക്കും; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച ബുധനാഴ്ച

ബഹിരാകാശത്തില്‍ കേരളത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ മലയാളി; ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച് അനില്‍ മേനോന്‍

യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍