Antonio Gutierrez 
World

യുഎൻ ഏജൻസിയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന നിയമം; ഇസ്രയേൽ പ്രധാനമന്ത്രിയെ ആശങ്കയറിയിച്ച് യുഎൻ സെക്രട്ടറി

യു എൻ ആർ ഡബ്ലിയു എ യുടെ പ്രവർത്തനത്തിൽ ഇസ്രായേലിന് നേരത്തെ തന്നെ അതൃപ്തിയുണ്ടായിരുന്നു.

യുഎൻ: പലസ്തീൻ അഭയാർഥികളെ സഹായിക്കുന്നതിന് നിയുക്തമായ യുഎൻ ഏജൻസി യു എൻ ആർ ഡബ്ലിയു എ യുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പുതിയ നിയമത്തിൽ ആശങ്ക അറിയിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കത്തയച്ചു. ഇസ്രായേലി പാർലമെന്‍റ് അംഗീകരിച്ച നിയമം യുഎൻ ഏജൻസിയെ ഇസ്രായേലിലും അധിനിവേശ കിഴക്കൻ ജറുസലേമിലും പ്രവർത്തിക്കുന്നതിൽ നിന്ന് തടയുകയും ഇസ്രായേൽ അധികൃതരുമായുള്ള ആശയവിനിമയവും ഏകോപനവും വിലക്കുകയും ചെയ്യുന്നതാണ്. ഇത് ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും യു എൻ ഏജൻസിയുടെ പ്രവർത്തനം സാധ്യമാക്കും. മൂന്ന് മാസത്തിനുള്ളിൽ നിരോധനം നിലവിൽ വരും. യു എൻ ആർ ഡബ്ലിയു എ യുടെ പ്രവർത്തനത്തിൽ ഇസ്രായേലിന് നേരത്തെ തന്നെ അതൃപ്തിയുണ്ടായിരുന്നു.

ഗാസയിൽ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിൽ ഈ ഏജൻസിയിലെ ചില ജീവനക്കാർക്ക് പങ്കുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീൻകാർക്ക് ഈ നിയമം "വിനാശകരമായ പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഗുട്ടെറസ് പറഞ്ഞു. സംഘർഷ മേഖലയിലെ പലസ്തിൻകാർക്ക് ആവശ്യമായ സഹായം നൽകുന്നതിന് മറ്റ് മാർഗങ്ങളില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം