ഇറാനിൽ അമെരിക്കയുടെ പുതിയ മിസൈൽ  ‘പ്രിസിഷൻ സ്ട്രൈ ക്ക് മിസൈൽ’ (PrSM)

 

social media

World

ഇറാനിൽ അമെരിക്കയുടെ പുതിയ മിസൈൽ പരീക്ഷണം

പുതിയ ആയുധമായ ‘പ്രിസിഷൻ സ്ട്രൈ ക്ക് മിസൈൽ’ (PrSM) ആണ് ഉപയോഗിച്ചതെന്നാണ് സൂചന

Reena Varghese

ടെഹ്റാൻ: ഇറാനിൽ അമെരിക്ക നടത്തിയത് പുതിയ മിസൈൽ പരീക്ഷണം. ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം ഉപയോഗിച്ചത് പുതിയ മിസൈൽ പരീക്ഷണമെന്നാണ് റിപ്പോർട്ട്. ലഹമർദിയിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്‍റെ ദൃശ്യങ്ങൾ വിശകലനം ചെയ്ത പ്രതിരോധ വിദഗ്ധരാണ് പുതിയ മിസൈലാണ് പരീക്ഷിച്ചതെന്ന് വ്യക്തമാക്കിയത്.

പുതിയ ആയുധമായ ‘പ്രിസിഷൻ സ്ട്രൈ ക്ക് മിസൈൽ’ (PrSM) ആണ് ഉപയോഗിച്ചതെന്നാണ് സൂചന. മിസൈലിന്‍റെ ആകൃതി,വലിപ്പം, സ്ഫോടനത്തിന്‍റെ വ്യാപ്തി എന്നിവ പരിശോധിച്ചാണ് ഇത് പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണെന്ന് നിഗമനത്തിൽ എത്തിയത്. ലോക്ഹീഡ് മാർട്ടിൻ നിർമിച്ച ഈ ദീർഘദൂര ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. എടിഎസിഎംഎസ് മിസൈലുകളുടെ യുക്രെയ്‌ൻ യുദ്ധത്തിൽ ഉപയോഗിച്ച പുതു തലമുറയായാണ് ഇവ അറിയപ്പെടുന്നത്.

ഈ ആക്രമണത്തിൽ 21 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക ഇറാനിയൻ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ. ജനവാസ കേന്ദ്രങ്ങളിലും ഒരു സ്പോർട്സ് ഹാളിലുമാണ് മിസൈലുകൾ പതിച്ചത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്‍റെ താവളമായിരിക്കാം മിസൈലിന്‍റെ യഥാർഥ ലക്ഷ്യമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ സാറ്റലൈറ്റ് ദൃശ്യങ്ങൾ പ്രകാരം ഈ സൈനിക കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

ആക്രമണത്തെ കുറിച്ച് കൃത്യമായ മറുപടി നൽകാൻ യുഎസ് സെൻട്രൽ കമാൻഡ് തയാറായില്ലെങ്കിലും തങ്ങൾ ഒരിക്കലും സിവിലിയൻ ലക്ഷ്യങ്ങളെ ആക്രമിക്കാറില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവർത്തിക്കുന്നു.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്