ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ മജീദ് അൽ- അൻസാരി

 

file photo

World

സൗത്ത് പാർസ് പ്രകൃതിവാതക പാടം ആക്രമണം: അപലപിച്ച് ഖത്തർ

ആഗോള ഊർജ്ജ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന "അപകടകരവും നിരുത്തരവാദപരവുമായ നടപടി" എന്നാണ് അദ്ദേഹം ഇസ്രയേലിന്‍റെ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.

Reena Varghese

ദോഹ: ടെഹ്റാനുമായി പങ്കിടുന്ന ഇറാന്‍റെ സൗത്ത് പാർസ് പ്രകൃതി വാതക പാടവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ മജീദ് അൽ- അൻസാരി ഇസ്രയേലിനെ വിമർശിച്ചു രംഗത്തെത്തി.

ആഗോള ഊർജ്ജ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന "അപകടകരവും നിരുത്തരവാദപരവുമായ നടപടി" എന്നാണ് അദ്ദേഹം ഇസ്രയേലിന്‍റെ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.

എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

"ഖത്തറിന്‍റെ വടക്കൻ പ്രകൃതി വാതക പാടത്തിന്‍റെ വിപുലീകരണമായ ഇറാന്‍റെ സൗത്ത് പാർസ് പാടവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം നടത്തിയത് അപകടകരവും നിരുത്തരവാദപരവുമായ നടപടിയാണ്. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നത് ആഗോള ഊർജ്ജ സുരക്ഷയ്ക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയാണ്.

ഞങ്ങൾ ആവർത്തിച്ച് ഊന്നിപ്പറഞ്ഞതുപോലെ, സുപ്രധാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു. സംയമനം പാലിക്കാനും അന്താരാഷ്ട്ര നിയമം പാലിക്കാനും മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്ന രീതിയിൽ സംഘർഷം ലഘൂകരിക്കാൻ പ്രവർത്തിക്കാനും എല്ലാ കക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.'

സഞ്ജു സൂപ്പർ കിങ്സ്

തോൽവി പരിശോധിക്കാൻ സിപിഎം; പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലും ചർച്ച

ബംഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു; പ്രതി ഒളിവിൽ

വിജയ് മുഖ്യമന്ത്രിയാകാൻ ഇനി എത്ര സീറ്റ് വേണം? കണക്കുകൾ അറിയാം

"നിങ്ങൾക്കെന്താണ് ഇതിൽ കാര്യം"; ശബരിമല സ്ത്രീപ്രവേശനക്കേസിൽ എൻജിഒയെ കുടഞ്ഞ് സുപ്രീം കോടതി