മഡുറോയെ വിലങ്ങു വച്ച് ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കുന്നു
file photo
വാഷിങ്ടൺ: അമെരിക്കയുടെ പ്രസിഡന്‍റ് മാത്രമല്ല, വെനിസ്വേലയുടെ ആക്റ്റിങ് പ്രസിഡന്‍റ് കൂടിയാണ് താനെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കു വച്ച തന്‍റെ ചിത്രത്തിനൊപ്പം ആണ് ട്രംപ് ഇത്തരത്തിൽ പരാമർശം നടത്തിയത്.
ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ ആക്റ്റിങ് പ്രസിഡന്‍റ് ഒഫ് വെനിസ്വേല എന്നും 2026 ജനുവരിയിൽ ചുമതലയേറ്റതായുമാണ് ട്രംപിന്‍റെ കുറിപ്പ്. വെനിസ്വേലൻ പ്രസിഡന്‍റിനെയും ഭാര്യയെയും അർധരാത്രി അതിക്രമിച്ചു കയറി പിടികൂടി തടവിലാക്കിയ ശേഷമാണ് ട്രംപിന്‍റെ ഈ പ്രതികരണം.
പ്രഖ്യാപിത ആക്റ്റിങ് പ്രസിഡന്‍റാണ് താനെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്
സുഗമമായ അധികാരക്കൈമാറ്റം സുസാധ്യമാകും വരെ വെനിസ്വേലയുടെ ഭരണം യുഎസ് ഏറ്റെടുത്തതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വയം ആക്റ്റിങ് പ്രസിഡന്‍റ് ആയി ട്രംപിന്‍റെ പുത്തൻ പ്രഖ്യാപനം.