ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ അവതരിപ്പിച്ച് യുഎഇ
ദുബായ്: അഗ്നിബാധക്കെതിരെയുള്ള പ്രതികരണ സമയം കുറയ്ക്കുന്നതിനായി ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ ദുബായിൽ പുറത്തിറക്കി. ജപ്പാനിലെ ഒസാക്കയിൽ നടന്ന എക്സ്പോ 2025ലെ യുഎഇ പവലിയനിലാണ് 'സുഹൈൽ' എന്ന് നാമകരണം ചെയ്ത ഡ്രോൺ പുറത്തിറക്കിയത്.
സ്മാർട്ട് സംവിധാനങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ഡ്രോൺ സാധാരണ ഗതിയിൽ എത്തിച്ചേരാനാകാത്ത ഹോട്ട്‌സ്‌പോട്ടുകളിലേക്ക് സ്വമേധയാ എത്തും.
കൃത്യമായ മാപ്പിംഗ്, ലക്ഷ്യം കണ്ടെത്തൽ, തടസ്സം ഒഴിവാക്കൽ എന്നിവയ്ക്കായി അത്യാധുനിക കമ്പ്യൂട്ടർ വിഷൻ, ലിഡാർ അധിഷ്ഠിത 3ഡി സ്കാനിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കുത്തനെ പറക്കൽ, കൃത്യത, പ്രയാസകരമായ സാഹചര്യങ്ങളിൽ കാര്യക്ഷമമായ പ്രകടനം എന്നിവ പ്രാപ്തമാക്കുന്ന സംയോജിത സ്മാർട്ട് സംവിധാനങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.