യൂറോപ്പിലും മെഡിറ്ററേനിയൻ പ്രദേശത്തും ഉഷ്ണതരംഗം.

 

AFP

World

ഉഷ്ണ തരംഗങ്ങൾ യൂറോപ്പിന്‍റെ ജീവനെടുക്കുമ്പോൾ...

കഴിഞ്ഞ വേനൽക്കാലത്ത് യൂറോപ്യൻ നഗരങ്ങളിൽ മാത്രം ഏകദേശം 16,500 ജീവനുകളാണ് പൊലിഞ്ഞത്.

Reena Varghese

കാലാവസ്ഥാ വ്യതിയാനം മൂലം കഷ്ടപ്പെടുകയാണ് ലോകം. മുമ്പെങ്ങുമില്ലാത്ത വിധം വേനൽക്കാലത്തെ കൊടും ചൂടു കൊണ്ട് വലയുകയാണ് യൂറോപ്പ്. ഈ കഴിഞ്ഞ വേനൽക്കാലത്ത് യൂറോപ്യൻ നഗരങ്ങളിൽ മാത്രം ഏകദേശം 16,500 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ ഭൂരിഭാഗവും 60 വയസിനു മേൽ പ്രായമുള്ളവരാണ്. ഉഷ്ണ തരംഗങ്ങൾ മൂലമുള്ള മരണം മുമ്പത്തെക്കാൾ മൂന്നിരട്ടിയായി വർധിച്ചതായാണ് ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇറ്റലി മുതൽ ഫ്രാൻസ്, ജർമനി വരെയുള്ള രാജ്യങ്ങളിൽ തുടർച്ചയായി ഉഷ്ണ തരംഗങ്ങൾ ഉണ്ടായി. സ്പെയിനിലും

പോർച്ചുഗലിലും താപനില 46 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഇത് സ്പെയിനിലും ഇറ്റലിയിലും നിരവധി ഔട്ട് ഡോർ ജീവനക്കാരുടെ മരണത്തിനു കാരണമായി. 2022ലെ വേനൽക്കാലത്ത് യൂറോപ്പിൽ 60,000ത്തിലധികം ആളുകളും 2023ൽ 47,000ത്തിലധികം ആളുകളും കൊടും ചൂടിൽ കൊല്ലപ്പെട്ടിട്ടുണ്ടാകം എന്നാണ് യൂറോപ്പിൽ നടത്തിയ ചില പഠനങ്ങൾ പറയുന്നത്. ലോകത്തിൽ ഏറ്റവും വേഗം ചൂടാകുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്. ഈ കടുത്ത കാലാവസ്ഥാ വ്യതിയാനം യൂറോപ്പിന്‍റെ ടൂറിസത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

"ഇതിവിടെ തീരില്ല"; ഷാഫിക്ക് പരുക്കേറ്റതിനു പിന്നാലെ മുന്നറിയിപ്പുമായി ടി.സിദ്ദിഖ് ‌

റാലിക്കിടെ ലാത്തിച്ചാർജ്: എംഎൽഎ ഷാഫി പറമ്പിലിന് പരുക്ക്

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യൻ മിസൈലുകൾ

പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർഥി മുങ്ങിമരിച്ചു

"സമാധാനത്തേക്കാൾ സ്ഥാനം രാഷ്ട്രീയത്തിന് നൽകി"; വിമർശിച്ച് വൈറ്റ് ഹൗസ്