പൈലറ്റുമാര്‍ക്ക് ദേഹാസ്വാസ്ഥ്യം: അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയര്‍വേസ്

 
World

പൈലറ്റുമാര്‍ക്ക് ദേഹാസ്വാസ്ഥ്യം

അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയര്‍വേസ്

MV Desk

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് ലണ്ടന്‍ ഹീത്രൂവിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ മൂന്ന് പൈലറ്റുമാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ ബ്രിട്ടീഷ് എയര്‍വേസ് അന്വേഷണം ആരംഭിച്ചു. ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം ബിഎ 276-ലാണ് സംഭവം നടന്നത്.

വിമാനം പറക്കുന്നതിനിടെ പൈലറ്റുമാരിലൊരാള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, ഏകദേശം 30,000 അടി ഉയരത്തില്‍ വച്ച് അദ്ദേഹത്തിന് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. വിമാനത്തിനുള്ളില്‍ വച്ച് തന്നെ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കുകയും, ലണ്ടനില്‍ വിമാനം ഇറങ്ങിയ ശേഷം വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാര്‍ക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായെങ്കിലും അവര്‍ ഒരുവിധം വിമാനം ലണ്ടനിലെ ഹീത്രൂവില്‍ എത്തിച്ചു. വിമാനയാത്രയ്ക്ക് ശേഷം പൈലറ്റുമാരുടെ നില കൂടുതല്‍ വഷളായതായാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കി. വിമാനം പുറപ്പെടുന്നതിന് മുന്‍പ് ഹൈദരാബാദിലെ ഹോട്ടലില്‍ നിന് മൂന്ന് പൈലറ്റുമാരും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചിരുന്നതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കുപ്പി വെള്ളവും ഇവര്‍ കുടിച്ചിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി, ഹൈദരാബാദില്‍ ഫ്‌ളൈറ്റ് ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കുന്ന ഹോട്ടലിനെക്കുറിച്ച് ബ്രിട്ടീഷ് എയര്‍വേസ് പരിശോധന നടത്തുന്നുണ്ട്. യാത്ര തിരിക്കുന്നതിന് മുന്‍പ് കഴിച്ച ഭക്ഷണമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ ദേഹാസ്വാസ്ഥ്യത്തിന് വഴിവെച്ചതെന്നും എയര്‍ലൈന്‍ അന്വേഷിക്കുന്നുണ്ട്. ഇതിനായി സാമ്പിളുകള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും

നടിയെ ആക്രമിച്ച കേസ്; ശിക്ഷാ വിധി മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ടുള്ള രണ്ട് പ്രതികളുടെ കൂടി ഹർജി തള്ളി കോടതി

"ബാ​ഗിൽ ലഹരിവയ്ക്കും, ജീവിതം നശിപ്പിക്കും": വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പൊലീസുകാരൻ, സസ്പെൻഷൻ