കിങ് ജോങ് ഉന്നിന്‍റെ അപ്രതീക്ഷിത നീക്കം

 

FILE PHOTO

World

കിങ് ജോങ് ഉന്നിന്‍റെ അപ്രതീക്ഷിത നീക്കം

വൈസ് പ്രീമിയർ യങ് സുങ് ഹോയെ പുറത്താക്കി

Reena Varghese

സോൾ: ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ നിർണായകമായ ഒൻപതാം കോൺഗ്രസ് നടക്കാനിരിക്കെ രാജ്യത്തെ മെഷീൻ ബിൽഡിങ് വ്യവസായത്തിന്‍റെ ചുമതലയുള്ള വൈസ് പ്രീമിയർ യങ് സുങ് ഹോയെ കിം ജോങ് ഉൻ പുറത്താക്കി. ഫാക്റ്ററി നവീകരണ പദ്ധതിയിലെ വീഴ്ചകളും ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനവുമാണ് ഈ നടപടിക്ക് കാരണമായത്. വടക്കു കിഴക്കൻ മേഖലയിലെ യോങ്സോങ് മെഷീൻ കോംപ്ലക്സ് നവീകരണത്തിന്‍റെ ഒന്നാം ഘട്ടം പൂർത്തിയായത് പ്രമാണിച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് കിം വൈസ് പ്രീമിറെ പരസ്യമായി പുറത്താക്കിയത്. പദ്ധതിയിൽ മനുഷ്യ നിർമിതമായ അനാവശ്യ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചെന്നും വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും കിം കുറ്റപ്പെടുത്തി.

പുറത്താക്കപ്പെട്ട വൈസ് പ്രീമിയറെ കാളവണ്ടി വലിക്കാൻ നുകത്തിൽ കെട്ടിയ ആടിനോട് ആണ് കിം ഉപമിച്ചത്. കഴിവില്ലാത്ത ഒരാളെ അപ്രധാനമായ തസ്തികയിൽ നിയമിച്ചത് ഭരണകൂടത്തിന് പറ്റിയ പിഴവാണെന്നും കിം തുറന്നടിച്ചു. കഴിഞ്ഞ ഡിസംബറിൽ നടന്ന പാർട്ടി യോഗത്തിൽ വെച്ച് തന്നെ ഇദ്ദേഹത്തെ കിം വിമർശിച്ചിരുന്നു. എന്നാൽ അതിനുശേഷവും ഉത്തരവാദിത്തബോധം കാണിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന വർക്കേഴ്സ് പാർട്ടി കോൺഗ്രസ് 2026 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കാനിരിക്കുകയാണ്. ഈ സമ്മേളനത്തിന് മുൻപായി ഉദ്യോഗസ്ഥർക്കിടയിൽ അച്ചടക്കം കർശനമാക്കാനും മികച്ച ഫലങ്ങൾ ഉദ്യോഗസ്ഥരിൽ നിന്ന് ഉറപ്പാക്കാനുമാണ് കിമ്മിന്റെ ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. രാജ്യത്തിന്റെ ആയുധ നിർമ്മാണ മേഖലയ്ക്ക് കൂടുതൽ ഭാരം നൽകുന്ന വിധത്തിൽ ഫണ്ടും അദ്ധ്വാനവും പാഴാക്കിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രധാന ആരോപണം. സ്വന്തം നയ പരാജയങ്ങൾ മറച്ചുവെക്കാൻ കിം കീഴ്ജീവനക്കാരെ ബലിയാടാക്കുകയാണെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്

മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ അടക്കം 3 ഇന്ത്യക്കാരെ സുപ്രധാന സ്ഥാനത്തേക്ക് നിയമിക്കാൻ യുഎസ്

തീവ്രവാദ ഫണ്ടിങ്ങും നുഴഞ്ഞുകയറ്റവും; രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്

പൊളിറ്റിക്കൽ ക്രിമിനൽ, കഞ്ചാവ് കടത്തുകാർ എന്നീ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം; സുധാകരന് വക്കീൽ നോട്ടീസയച്ച് സിപിഎം

കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ; മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, മയോണൈസാണ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്