യുഎസിൽ ഭക്ഷ്യ സ്റ്റാംപ് ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കി
file photo
വാഷിങ്ടൺ: അമെരിക്കയിൽ ഭക്ഷ്യ സ്റ്റാംപ് ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയതോടെ ജനങ്ങൾ ആശങ്കയിലായി. നവംബറിലെ മുഴുവൻ ഭക്ഷ്യ സ്റ്റാംപ് ആനുകൂല്യങ്ങളും അമെരിക്കക്കാർക്ക് നൽകണമെന്ന കീഴ്ക്കോടതി വിധിയാണ് സുപ്രീം കോടതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച താൽക്കാലികമായി സ്റ്റേ ചെയ്തത്.യുഎസ് ഡിപ്പാർട്ട്മെന്‍റ് ഒഫ് അഗ്രിക്കൾച്ചർ മുഴുവൻ ആനുകൂല്യങ്ങളും നൽകുന്നത് നിർത്താനും വിതരണം ചെയ്തവ ഉടൻ തിരുത്താനും സംസ്ഥാനങ്ങളോട് ഉത്തരവിട്ടിരിക്കുകയാണ്.
ഇതോടെ നവംബറിലെ ഭക്ഷ്യ സ്റ്റാംപ് ആനുകൂല്യങ്ങളുടെ 65 ശതമാനത്തിൽ താഴെ മാത്രമേ ഇനി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനാവൂ. മുമ്പെങ്ങുമില്ലാത്ത വിധം അമെരിക്കയുടെ ഭക്ഷ്യ സംവിധാനവും തകരാറിലായതാണ് ഇതിൽ നിന്നു മനസിലാക്കാനാകുന്നത്.