ആർഡി 191 സെമിക്രയോജനിക് റോക്കറ്റ് എൻജിനുകൾ
file photo
ന്യൂഡൽഹി: ഇന്ത്യ റഷ്യയിൽ നിന്നും ആർഡി 191 സെമിക്രയോജനിക് റോക്കറ്റ് എൻജിനുകൾ വാങ്ങുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ എത്തുന്ന റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതെപ്പറ്റി കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കും .ബഹിരാകാശ റോക്കറ്റുകളുടെ ലിഫ്റ്റിങ് ശക്തി വർധിപ്പിക്കുന്നതിനായാണ് സെമിക്രയോജനിക് റോക്കറ്റ് എൻജിനുകൾ ഉപയോഗിക്കുന്നത്.
ഈ കരാർ നടപ്പായാൽ ഇന്ത്യ റഷ്യയിൽ നിന്ന് ബഹിരാകാശ യാത്രാ റോക്കറ്റ് എൻജിനുകൾ വാങ്ങുന്നത് ഇത് രണ്ടാം തവണയായിരിക്കും. 1990 ഇന്ത്യ റഷ്യയിൽ നിന്ന് ഏഴ് കെവിഡി 1 ക്രയോജനിക് എൻജിനുകൾ വാങ്ങിയിരുന്നു. ഇന്ത്യയുടെ അന്നത്തെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എൽവിയിൽ ഈ എൻജിനുകൾ ഉപയോഗിച്ചിരുന്നു.
2023 ഏപ്രിലിൽ ആർഡി 191 എൻജിൻ സംബന്ധിച്ച ചർച്ചകൾ നടന്നതായും പുടിന്‍റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് ഒരു ശുഭവാർത്ത പുറത്തു വരുമെന്നും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ ഡയറക്റ്റർ ജനറൽ ദിമിത്രി ബകനോവ് പറഞ്ഞു.