ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ അലി അബ്ദുള്ളാഹി

 
World

യുഎസ് നടപടികൾ മേഖലയിൽ വ്യാപക യുദ്ധത്തിനു വഴി വയ്ക്കും

അമെരിക്കയെ പിന്തുണയ്ക്കുന്ന അയൽ രാജ്യങ്ങൾക്ക് ഇറാന്‍റെ ഭീഷണി

Reena Varghese

ടെഹ്റാൻ: ഇറാനെതിരായ അമെരിക്കയുടെ നടപടികൾ പശ്ചിമേഷ്യയിൽ വ്യാപകമായ സൈനിക സംഘർഷത്തിന് വഴി വച്ചേക്കാമെന്ന് ഇറാന്‍റെ സംയുക്ത സൈനിക കമാൻഡായ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ അലി അബ്ദുള്ളാഹി മുന്നറിയിപ്പു നൽകി.

ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി പുറത്തു വിട്ട പ്രസ്താവനയിലാണ് അദ്ദേഹം അമെരിക്കയെയും മേഖലയിലെ അമെരിക്കൻ സഖ്യ രാജ്യങ്ങളെയും വിമർശിച്ചത്. സ്വന്തം സൈനിക ബലഹീനത മറി കടക്കാൻ മേഖലയിലെ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും തന്ത്രപരമായ സമ്പത്തും അമെരിക്ക ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യുഎസുമായുള്ള പ്രതിരോധ സഹകരണവും സൈനിക പങ്കാളിത്തവും പ്രാദേശിക രാജ്യങ്ങൾ പുന: പരിശോധിക്കണമെന്ന് അബ്ദുള്ളാഹി ആവശ്യപ്പെട്ടു. അമെരിക്കയ്ക്ക് പ്രതിരോധ കവചമായി പ്രവർത്തിക്കുന്ന ഏതൊരു രാജ്യവും യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങളിൽ നിന്ന് വിമുക്തമായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് അമെരിക്കൻ സൈനിക സാന്നിധ്യത്തെയും പ്രാദേശിക സഖ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍റെ പുതിയ മുന്നറിയിപ്പ് പുറത്തു വന്നിരിക്കുന്നത്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ