ക്രെയിനിൽ കയറിയ കുട്ടിയെ 36 നിലഉയരത്തിൽ നിന്നു രക്ഷിക്കുന്നു

 

Chaim Goldberg/Flash90

Special Story

പതിനഞ്ചുകാരൻ ക്രെയിനിൽ കയറി... താഴെയിറക്കാൻ പാടുപെട്ട് ഫയർ ആൻഡ് റെസ്ക്യൂ

കുട്ടിയുടേത് ആത്മഹത്യാശ്രമമല്ലെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ

Reena Varghese

ജെറുസലേമിലെ അഗ്നി ശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തവേയാണ് അതു കണ്ടത്, ബഹു നിലക്കെട്ടിടത്തിനു മുകളിലുള്ള ക്രെയിനിൽ കയറി ഇരിക്കുന്ന പതിനഞ്ചു വയസുള്ള കുട്ടി! തിങ്കളാഴ്ച രാവിലെയാണ് അഗ്നിശമന സേനാംഗങ്ങളെ ഞെട്ടിച്ച ഈ സംഭവം. കുട്ടി ക്രെയിനിന്‍റെ കയറിൽ തൂങ്ങിക്കിടക്കുകയായിരുന്നു.

ജെറുസലേമിലേയ്ക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള 36 നില കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടക്കുന്ന ഒരു ക്രെയിൻ, അതിന്‍റെ കൊളുത്തിൽ കയറിൽ തൂങ്ങിക്കിടക്കുന്ന കുട്ടി. ക്രെയിനിന്‍റെ കേബിളിൽ പേലോഡ് ഘടിപ്പിച്ചിരിക്കുന്നതിനു തൊട്ടു മുകളിലുള്ള ഒരു ഇടുങ്ങിയ പരന്ന പ്രതലത്തിലാണ് ആ കുട്ടി കുനിഞ്ഞിരിക്കുന്നത്. ചിത്രത്തിൽ അതു വ്യക്തമാണ്.

കഴിഞ്ഞ മാസം ഡ്രാഫ്റ്റ് വിരുദ്ധ പ്രതിഷേധത്തിനിടെ 20 വയസുള്ള ഒരാൾ ആത്മഹത്യ ചെയ്തതിന്‍റെ പൂർത്തിയാകാത്ത അതേ ഘടനയാണ് ഈ ഉയർന്ന കെട്ടിടവും. കുട്ടിയുടേത് ആത്മഹത്യാശ്രമമല്ലെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഏതായാലും കുട്ടിയെ സുരക്ഷിതമായി അവർ താഴെയിറക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ആരോഗ്യവാനാണ്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ