Special Story

മോനെ കാൻസറെ, നീ തൽക്കാലം ഈ തിണ്ണയിലിരിക്ക്, ഞാനൊന്ന് അഭിനയിച്ചുവരട്ടേ: രോഗകാലത്തെ മറികടന്ന ആത്മധൈര്യം

പ്രാർഥനയും ധ്യാനവുമൊക്കെ നല്ലതു തന്നെയാണ്. പക്ഷേ അസുഖം മാറണമെങ്കിൽ ചികിത്സിക്കുക തന്നെ വേണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞുവച്ചു

ശരീരത്തെ മാത്രമല്ല മനസിനെയും തകർക്കുന്ന രോഗമാണ് കാൻസർ. ആ രോഗകാലത്തെ മറികടന്ന ആത്മധൈര്യം ജീവിതത്തിൽ നേടിയെടുത്ത ഇന്നസെന്‍റിന്‍റെ അനുഭവങ്ങളും ഒരു മരുന്ന് തന്നെയാണ്. മനസ് നൽകിയ ധൈര്യമായിരുന്നു ഇന്നസെന്‍റിന്‍റെ കരുത്തും ഔഷധവും. ആ രോഗകാലത്തെ താണ്ടിയ കഥകളും കാര്യങ്ങളും നർമ്മത്തിന്‍റെ മേമ്പൊടി ചാലിച്ചു തന്നെയാണ് അദ്ദേഹം പറഞ്ഞത്.

അടുത്ത സുഹൃത്തും നാട്ടുകാരനും കാൻസർ രോഗവിദഗ്ധനുമായ ഡോ. പി. വി. ഗംഗാധരനാണ് ഇന്നസെന്‍റിനെ ചികിത്സിച്ചത്. രോഗത്തിന്‍റെ ഓരോ ഘട്ടവും പിന്നിടുമ്പോൾ ജീവിതത്തിൽ നേരിട്ട അസുഖകരമായ അനുഭവങ്ങളൊക്കെയും ഓരോ പാഠങ്ങളായിരുന്നു. വിശ്വാസത്തിലൂടെ ചികിത്സിക്കാനെത്തിയവരും, തട്ടിപ്പിന്‍റെ കായ്ഫലങ്ങൾ നിർദ്ദേശിച്ചവരുമൊക്കെ അസുഖകാലത്തു ഇന്നസെന്‍റിന്‍റെ മുന്നിലെത്തി. അസുഖത്തിൽ ആശ്വസിപ്പിക്കാനെന്ന പോലെ വന്ന് അശങ്കയിലാഴ്ത്തി പോകുന്നവരെയും അദ്ദേഹം കണ്ടു. പ്രാർഥനയും ധ്യാനവുമൊക്കെ നല്ലതു തന്നെയാണ്. പക്ഷേ അസുഖം മാറണമെങ്കിൽ ചികിത്സിക്കുക തന്നെ വേണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞുവച്ചു.

ആൽഫ പെയ്ൻ ആൻഡ് പാലിയേറ്റീവ് എന്ന സംഘടനയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹം അമ്മ സംഘടനയുടെ പ്രസിഡന്‍റായിരുന്ന കാലത്താണ് അംഗങ്ങൾക്ക് കൈനീട്ടം എന്ന പദ്ധതി ഏർപ്പെടുത്തിയത്. ഇൻഷുറൻസും ഏർപ്പെടുത്തി. അഭ്രപാളിയുടെ ആഘോഷക്കൂട്ടങ്ങളിൽ മാത്രമൊതുങ്ങാതെ എല്ലാ രംഗങ്ങളിലും സജീവമായി ഇന്നസെന്‍റുണ്ടായിരുന്നു. എങ്ങനെ രോഗത്തെ മറികടക്കാമെന്ന ജീവിക്കുന്ന ഉദാഹരണമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

എല്ലാത്തിലും ചിരിയുണ്ടായിരുന്നു കൂട്ട്. അതിസങ്കീർണമായ ജീവിതസാഹചര്യങ്ങളെ പോലും നർമ്മബോധത്തോടെ നേരിടാനായിരുന്നു ഇന്നസെന്‍റിന് ഇഷ്ടം. ദൈവത്തിനിഷ്ടമുള്ളവരെ പെട്ടെന്നു വിളിക്കുമെന്ന് ആരോ ഉപദേശിച്ചപ്പോൾ, കപ്പേളയിലെ രൂപത്തിനു നേരെ നോക്കി കൊഞ്ഞനം കുത്തി ദൈവത്തിന്‍റെ അനിഷ്ടം സമ്പാദിക്കാൻ ആത്മാർഥമായി ശ്രമിക്കാൻ മറ്റാർക്ക് കഴിയും.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു