.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബ്രഹ്മോസ് മിസൈൽ
File
സ്വന്തം ലേഖകൻ
ആഴ്ചകളോളം നീണ്ടുനിന്ന ഇന്ത്യ-പാക് സംഘര്‍ഷത്തിന് അയവ് വന്നിരിക്കുന്നു. 2025 ഏപ്രില്‍ 22ന് പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷമാണ് പിന്നീട് യുദ്ധമാകാനുള്ള സാധ്യതയിലേക്ക് എത്തിച്ചേര്‍ന്നത്.
2025 മേയ് 7ന് പുലര്‍ച്ചെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിനു തുടക്കമിട്ടത്. പിന്നീട് പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് പ്രകോപനം തുടര്‍ന്നു. അതോടെ മേയ് 9 വെള്ളിയാഴ്ച രാത്രിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം പുതിയൊരു തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ഹരിയാനയിലെ സിര്‍സയിലേക്ക് വെള്ളിയാഴ്ച പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായൊരു തലത്തിലേക്കു നീങ്ങുകയാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മനസിലാക്കി. അതോടെ പാക്കിസ്ഥാന്‍റെ സൈനിക മേധാവി അസിം മുനീറിനെ ബന്ധപ്പെട്ടു. തുടര്‍ന്നു സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ അടിയന്തരമായി ആവശ്യപ്പെടുകയും ചെയ്തു.
സിര്‍സയിലേക്കു മിസൈല്‍ വിക്ഷേപിച്ചതിന് പ്രതികാരമായി ഇന്ത്യ ബ്രഹ്‌മോസ്, ഹാമര്‍, സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍റെ 10 വ്യോമ താവളങ്ങള്‍ ആക്രമിക്കുകയുണ്ടായി. ഈ ആക്രമണം അധികം താമസിയാതെ ഒരു ആണവ യുദ്ധമായി മാറുമെന്ന് റൂബിയോ ഭയപ്പെട്ടു.
ഇതേ തുടര്‍ന്നാണ് പാക്കിസ്ഥാനുമായും ഇന്ത്യയുമായും വെള്ളിയാഴ്ച രാത്രി അമെരിക്ക ഇടപെടല്‍ നടത്തിയതും തുടര്‍ന്നു മേയ് 10 ശനിയാഴ്ച ഉച്ചയോടെ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിലേക്ക് ഇരുരാജ്യങ്ങളെ നയിച്ചതും.
മേയ് എട്ടിന് പാക്കിസ്ഥാനെതിരേയുള്ള പ്രത്യാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതിയുണ്ടായിരുന്നു. ഇത് മേയ് 7ന് ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തെക്കാള്‍ മാരകമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പുമായിരുന്നു.
സിര്‍സയിലേക്ക് വെള്ളിയാഴ്ച പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വെടിവച്ചിട്ടു. എന്നാല്‍ ഇന്ത്യ തൊടുത്ത എല്ലാ മിസൈലുകളും റാവല്‍പിണ്ടിയിലെ പാക്കിസ്ഥാന്‍ ആര്‍മിയുടെ ജനറല്‍ ആസ്ഥാനത്തിനു സമീപമുള്ള നൂര്‍ ഖാന്‍ എയര്‍ബേസ് ഉള്‍പ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലെത്തുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.
നൂര്‍ ഖാന്‍ എയര്‍ബേസ്, ഷൊര്‍ക്കോട്ടിലെ റഫീഖി എയര്‍ബേസ്, പഞ്ചാബിലെ മുരിദ് എയര്‍ബേസ്, സിന്ധിലെ സുക്കൂര്‍ എയര്‍ബേസ്, സിയാല്‍കോട്ട് എയര്‍ബേസ്, സര്‍ഗോധ എയര്‍ബേസ്, സ്‌കാര്‍ഡു എയര്‍ബേസ്, കറാച്ചിക്ക് സമീപമുള്ള ഭോലാരി എയര്‍ബേസ്, ജാക്കോബാബാദ് എയര്‍ബേസ്, പസ്രൂര്‍ എയര്‍സ്ട്രിപ്പ് എന്നിവയാണ് ഇന്ത്യ തകര്‍ത്തത്.
ചുനിയന്‍ റഡാര്‍ സംവിധാനത്തെയും ഇന്ത്യ ആക്രമിച്ചു നശിപ്പിച്ചു. ഈ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളിലേക്ക് ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകള്‍ വിക്ഷേപിച്ചു. ഇതിനു പുറമെ റാഫേല്‍ യുദ്ധവിമാനങ്ങളില്‍നിന്നും ഹാമര്‍, സ്‌കാള്‍പ്പ് മിസൈലുകളും വിക്ഷേപിക്കുകയായിരുന്നു.
പാക്കിസ്ഥാനിലെ നൂര്‍ ഖാന്‍ എയര്‍ബേസ് ഒരു പ്രധാന വ്യോമതാവളമാണ്. വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനമടക്കം ഇവിടെയുണ്ട്. പാക്കിസ്ഥാന്‍റെ എയര്‍ ലോജിസ്റ്റിക്‌സിന്‍റെയും ഉന്നത തല സൈനിക ഏകോപനത്തിന്‍റെയും കേന്ദ്രമായ നൂര്‍ ഖാന്‍, റഫീഖി വ്യോമതാവളങ്ങളെ തകര്‍ത്തത് പാക്കിസ്ഥാന് വലിയ തിരിച്ചടി തന്നെയായിരുന്നു.
മുരിദ് വ്യോമതാവളം ലക്ഷ്യമിട്ടതിലൂടെ ഇന്ത്യ മിസൈല്‍ സംഭരണ കേന്ദ്രത്തെ തകര്‍ത്തു. സര്‍ഗോധ എയര്‍ബേസ് പാക്കിസ്ഥാന്‍റെ ഏറ്റവും നിര്‍ണായക വ്യോമതാവളങ്ങളിലൊന്നായിരുന്നു. ഇതും ഇന്ത്യ തകര്‍ത്തു.
സ്‌കാര്‍ഡു വ്യോമതാവളത്തില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ പാക്കിസ്ഥാന്‍റെ വടക്കന്‍ നിരീക്ഷണത്തെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വ്യോമ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
അതുപോലെ പാക്കിസ്ഥാനിലെ സുക്കൂര്‍ വ്യോമതാവളം തകര്‍ത്തതോടെ പാക്കിസ്ഥാന്‍റെ തെക്കന്‍ വ്യോമ ഇടനാഴി മുറിഞ്ഞു. സിന്ധിലും ബലൂചിസ്ഥാനിലും ഉടനീളമുള്ള സൈനിക നീക്കത്തിനും ഉപകരണ നീക്കത്തിനും സുക്കൂര്‍ അത്യന്താപേക്ഷിതമായിരുന്നു. അതിന്‍റെ നഷ്ടം പ്രധാന ലോജിസ്റ്റിക് ചാനലുകളെ വേര്‍പെടുത്തുകയും ചെയ്തു.
ഇത്തരത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ വമ്പന്‍ പ്രഹരം ഒരു ആണവയുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് അമെരിക്ക ഭയന്നു.
മേയ് 11ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റില്‍ ഇന്ത്യ-പാക് ആണവ സംഘര്‍ഷം ഉണ്ടായേക്കുമെന്ന ഭയം പ്രകടിപ്പിച്ചിരുന്നു.
വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ പ്രതികരണം ആഗോളതലത്തില്‍ തന്നെ ഒരു സൂചനയായി വര്‍ത്തിച്ചു. അതായത്, തീവ്രവാദികള്‍ക്കും അവരുടെ സൂത്രധാരന്മാര്‍ക്കും സുരക്ഷിതമായ ഒരു താവളം ഇനി കണ്ടെത്താനാവില്ലെന്നതാണ് അത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഏതൊരു ഭീകരാക്രമണത്തെയും യുദ്ധ നടപടിയായി കണക്കാക്കുമെന്നും അതിനനുസരിച്ച് പ്രതികരിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 26 സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണു മേയ് 7ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കത്തിലൂടെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. അതിലൂടെ ഒന്‍പത് ഭീകര താവങ്ങള്‍ തകര്‍ക്കാനായി.
ഈ ആക്രമണങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങി നിന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ബഹാവല്‍പൂരിലും പഞ്ചാബ് പ്രവിശ്യയിലുടനീളവും ഉള്‍പ്പെടെ പാക്കിസ്ഥാന്‍ പ്രദേശത്തിനുള്ളില്‍ നൂറുകണക്കിന് കിലോമീറ്റര്‍ ഉള്ളിലുള്ള ലക്ഷ്യങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഇവ രണ്ടും പ്രധാന സൈനിക ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നവയുമാണ്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വിജയകരമായി മറികടക്കുകയും ചെയ്തു.
മേയ് 9ന് വെള്ളിയാഴ്ച രാത്ര പാക്കിസ്ഥാന്‍റെ 10 വ്യോമതാവളങ്ങള്‍ ആക്രമിച്ചു കൊണ്ട് ഇന്ത്യ എതിരാളിയുടെ മേല്‍ സൈനിക ആധിപത്യം പ്രകടിപ്പിക്കുകയും ചെയ്തു.