ഇന്ത്യൻ ഹജ് തീർഥാടകരുടെ ഡിജിറ്റൽ ശാക്തീകരണം

 
Special Story

ഇന്ത്യൻ ഹജ് തീർഥാടകരുടെ ഡിജിറ്റൽ ശാക്തീകരണം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സി.പി.എസ്. ബക്‌ഷി എഴുതുന്നു

സമീപ വർഷങ്ങളിൽ, ഇന്ത്യാ ഗവൺമെന്‍റ് എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണനിർവഹണത്തിന് അനിതരസാധാരണമായ ഊന്നൽ നൽകി വരുന്നു. ഭൂപ്രദേശം, പശ്ചാത്തലം, വിശ്വാസം എന്നീ പരിഗണനകൾ കൂടാതെ എല്ലാ പൗരന്മാരിലേക്കും ഭരണത്തിന്‍റെ ഗുണഫലങ്ങൾ ഇപ്പോൾ എത്തിച്ചേരുന്നു. വാർഷിക ഹജ് തീർഥാടനം കൈകാര്യം ചെയ്യുന്ന കാര്യത്തിലും ഇത് ദൃശ്യമാണ്. പതിവ് ഭരണനിർവഹണ രീതികളിൽ നിന്ന് വ്യത്യസ്തമായി, രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുന്ന ബൃഹത്തായ മാനുഷിക, നയതന്ത്ര, ലോജിസ്റ്റിക്കൽ പ്രവർത്തനമാണത്. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം (സബ്കാ സാഥ്, സബ്കാ വികാസ്) എന്ന നയ ധാർമികതയാൽ മുന്നോട്ട് നയിക്കപ്പെടുന്ന സർക്കാർ 21ാം നൂറ്റാണ്ടിലെ സേവന വിതരണത്തിൽ ഒരു മാതൃകയായി ഹജ് മാനെജ്‌മെന്‍റിനെ മാറ്റിയിരിക്കുന്നു.

എല്ലാ വർഷവും ഇന്ത്യയിൽ നിന്ന് ഏകദേശം 1.75 ലക്ഷം തീർഥാടകർ ഹജ് തീർഥാടനത്തിനായി യാത്ര തിരിക്കുന്നു. ഇന്ത്യൻ ഹജ് കമ്മിറ്റി മുഖേന, സൗദി അറേബ്യയുമായുള്ള അടുത്ത ഏകോപനത്തോടെ നാല് മാസം നീണ്ടുനിൽക്കുന്ന ബൃഹത്തും വിപുലവും സംവേദനാത്മകവുമായ ഒരു പ്രവർത്തനം കൈകാര്യം ചെയ്യുകയെന്നത് ദേശീയ ഏകോപനത്തിന്‍റെയും നയതന്ത്രത്തിന്‍റെയും സേവനത്തിന്‍റെയും ഒരു നേട്ടമാണ്. ന്യൂനപക്ഷ കാര്യ മന്ത്രാലയം മുഖേന, ഈ ആത്മീയ യാത്ര സുഗമവും, ഉൽകൃഷ്ടവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, സാങ്കേതികമായി ശാക്തീകരിക്കപ്പെട്ടതുമാണെന്ന് ഇന്ത്യാ ഗവൺമെന്‍റ് ഉറപ്പാക്കുന്നു. പക്ഷപാത രഹിതമായി എല്ലാ ജനസമൂഹങ്ങളെയും സേവിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമായി, വിദേശത്ത് ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നൂതനമായ പൊതു സേവന പ്രവർത്തനങ്ങളിലൊന്നായി ഹജ് അനുഭവത്തെ സർക്കാർ മാറ്റുകയാണ്.

തീർഥാടക അനുഭവം ലളിതമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 2024ൽ കേന്ദ്ര സർക്കാർ ഹജ് സുവിധ ആപ്പ് ആരംഭിച്ചു. ഓരോ തീർഥാടകന്‍റെയും ചുമതലയുള്ള സംസ്ഥാന ഹജ് ഇൻസ്പെക്റ്റർമാരുടെ വിവരങ്ങൾ, സമീപമുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, യാത്രാ സൗകര്യങ്ങൾ, താമസം, വാഹനം, വിമാന വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളിലേക്ക് തത്സമയ പ്രവേശനം ആപ്പ് ഉറപ്പാക്കും. പരാതി സമർപ്പണവും നിരീക്ഷണവും, ബാഗേജ് നിരീക്ഷണം, അടിയന്തര എസ്ഒഎസ് സവിശേഷതകൾ, ആത്മീയ ഉള്ളടക്കം, തത്സമയ അറിയിപ്പുകൾ എന്നിവയും ആപ്പ് ലഭ്യമാക്കുന്നു. കഴിഞ്ഞ വർഷം 67,000ത്തിലധികം തീർഥാടകർ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഇത് ഉയർന്ന സ്വീകാര്യതയെ സൂചിപ്പിക്കുന്നു. ഇന്ത്യാ ഗവൺമെന്‍റ് ഹാജിമാർക്കായി സൗദി അറേബ്യയിൽ സ്ഥാപിച്ച ഭരണനിർവഹണ സംവിധാനം 8000ത്തിലധികം പരാതികളും 2000ലധികം എസ്ഒഎസുകളും ഉന്നയിക്കുകയും പ്രതികരിക്കുകയും ചെയ്തു. കാണാതായ തീർഥാടകരെ നിരീക്ഷിക്കുന്നതിനും, അവരിലേക്ക് എത്തിച്ചേരുന്നതിനും, ആവശ്യമുള്ള തീർഥാടകർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുമുള്ള എസ്ഒഎസും കാണാതായ തീർഥാടകരെ കണ്ടെത്തുന്നതിനുമുള്ള സവിശേഷതകളും ഏറ്റവും പ്രശംസിക്കപ്പെട്ടു.

പ്രതികരണം അടിസ്ഥാനമാക്കിയുള്ള ആപ്പിന്‍റെ പ്രവർത്തന ഘടന തീർഥാടന കാലയളവിലുടനീളം നിരന്തര മെച്ചപ്പെടുത്തലുകൾക്ക് വിധേയമാകുന്നു. 2024ലെ ഹജ് നയവും മാർഗനിർദ്ദേശങ്ങളും രൂപപ്പെടുത്തുന്നതിനുള്ള പ്രധാന വിവര സ്രോതസായി ഹജ്-2025 ആപ്പിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകൾ വർത്തിച്ചു. ഡാറ്റാ പിന്തുണയുള്ള ഈ തീരുമാനങ്ങൾ ഇന്ത്യാ ഗവൺമെന്‍റിന്‍റെ കേന്ദ്രീകൃത പ്രതികരണാത്മക ഭരണനിർവഹണ മാതൃകകയ്ക്ക് മികച്ച ഉദാഹരണമാണ്. 2024ലെ ഈ വിജയത്തിന്‍റെ അടിസ്ഥാനത്തിൽ, ഹജ്ജിന്‍റെ മുഴുവൻ ശ്രേണിയും ഉൾക്കൊള്ളുന്ന ഹജ് സുവിധ ആപ്പ് 2.0 സർക്കാർ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ തീർഥാടകർക്ക് അക്ഷരാർഥത്തിൽ ആദ്യാവസാന ഡിജിറ്റൽ പരിഹാരം ലഭ്യമാക്കുകയും ചെയ്യുന്നു.

ഹജ് 2.0 തീർഥാടക അപേക്ഷയുടെ ഡിജിറ്റൽ സമർപ്പണം, തെരഞ്ഞെടുക്കൽ (ഖുറാൻ), വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരണം, പണമിടപാടുകൾ, അദാഹി കൂപ്പണുകളുടെ വിതരണം, റദ്ദാക്കൽ, റീഫണ്ട് പ്രക്രിയകൾ എന്നിവ അടക്കം മുഴുവൻ ഹജ് നടപടിക്രമങ്ങളും ഉൾക്കൊള്ളുന്നു. അപ്‌ഡേറ്റ് ചെയ്ത ആപ്പ് ബാങ്കിങ് ശൃംഖലകളുമായി സുഗമമായ സംയോജനം വാഗ്ദാനം ചെയ്യുന്നു. ഇത് തീർഥാടകർക്ക് യുപിഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ഇന്‍റർനെറ്റ് ബാങ്കിങ് എന്നിവ വഴി പണമിടപാടുകൾ നടത്താൻ സഹായകമാകുന്നു. യാത്ര സുഗമമാക്കുന്നതിന് തത്സമയ വിമാന സമയക്രമങ്ങളും ഇലക്‌ട്രോണിക് ബോർഡിങ് പാസുകളും നൽകിയിട്ടുണ്ട്. നടക്കുന്ന ശീലം തീർഥാടകരിൽ വളർത്തിയെടുക്കാനും, അതുവഴി മുന്നോട്ടുള്ള കഠിനമായ യാത്രയ്ക്ക് ആവശ്യമായ സ്റ്റാമിന വളർത്തിയെടുക്കാനും ലക്ഷ്യമിട്ടുള്ള പെഡോമീറ്റർ സവിശേഷത ഉൾപ്പെടുത്തി ആപ്പ് നവീകരിച്ചിരിക്കുന്നു. തീർഥാടകരെ സഹായിക്കുന്നതിനായി തത്സമയ കാലാവസ്ഥാ വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇത് തീർഥാടകരെ കഠിനമായ കാലാവസ്ഥയെ നേരിടാൻ സഹായിക്കുന്നതിനൊപ്പം ശാരീരിക ആരോഗ്യവും ജലാംശവും നിലനിർത്തുന്നതിനും സഹായിക്കുന്നു.

ഹജ് വേളയിൽ മക്കയിലും മദീനയിലും സ്ഥാപിതമാകുന്ന താത്ക്കാലിക ആശുപത്രികളുടെയും ഡിസ്പെൻസറികളുടെയും ശൃംഖലയിലൂടെ തീർഥാടകർക്ക് ലോകോത്തര മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യൻ ഹജ് മെഡിക്കൽ സംഘം ഉന്നത നിലവാരം പുലർത്തുന്നതായി വിലയിരുത്തപ്പെടുന്നു. അടിയന്തര വൈദ്യസഹായം നൽകാൻ ആംബുലൻസുകളുടെ ഒരു ശൃംഖലയുമുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഇ-ഹെൽത്ത് കാർഡും ഇ-ഹോസ്പിറ്റൽ മൊഡ്യൂളും ഈ വർഷം ആപ്പുമായി സംയോജിപ്പിച്ചിരിക്കുന്നു. തടസരഹിത പ്രവേശനത്തിനും ചികിത്സയ്ക്കും ഇത് തീർഥാടകരെ സഹായിക്കുന്നു. ചികിത്സയ്ക്കായി ഡോക്റ്റർമാർക്ക് ലഭ്യമാക്കുന്ന ഡാറ്റയുടെ ഗുണനിലവാരം ഇതിലൂടെ മെച്ചപ്പെടുത്തുകയും 2025 ലെ ഹജ് തീർഥാടകർക്ക് പരമാവധി ആരോഗ്യ സേവനം ഉറപ്പാക്കുകയും ചെയ്യും.

ആപ്പിന്‍റെ ഏറെ പ്രശംസിക്കപ്പെട്ട ലഗേജ് ട്രാക്കിങ് സിസ്റ്റം ആർഎഫ്ഐഡി അടിസ്ഥാനമാക്കിയുള്ള ടാഗിങ് ഉപയോഗിച്ച് കൂടുതൽ നവീകരിച്ചു. കാണാതാകുന്ന ലഗേജുകൾ കണ്ടെത്തുന്നതിനുള്ള പ്രക്രിയയെ ഇത് കാര്യക്ഷമമാക്കുകയും ഉന്നത നിലവാരമുള്ള സേവന വിതരണം ഉറപ്പാക്കുകയും ചെയ്യും.

മിന, അറഫ, മുസ്ദലിഫ എന്നിവയുൾപ്പെടെയുള്ള മശ്ശിർ മേഖലയുടെ ഡിജിറ്റൽ മാപ്പിങ് മുഖേന ഹജ് ആചാരങ്ങളുടെ നാവിഗേഷൻ പരിവർത്തനം ചെയ്യപ്പെട്ടു. തീർഥാടകരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്നതിനും മരുഭൂമിയിലെ കൊടും ചൂടിൽ വഴിതെറ്റാനുള്ള സാധ്യത കുറയ്ക്കുന്നതിനുമായി ക്യാംപ് സൈറ്റുകൾ തിരിച്ചറിയാനും മാപ്പിൽ നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. നമാസ് അലാറം, ഖിബ്ല കോമ്പസ്, ആശുപത്രികൾ, ബസ് സ്റ്റോപ്പുകൾ, സേവന കേന്ദ്രങ്ങൾ, ഇന്ത്യൻ മിഷൻ ഓഫീസുകൾ എന്നിവയുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള മാപ്പിങ് തുടങ്ങിയ സവിശേഷതകൾ തീർഥാടകരുടെ മൊത്തത്തിലുള്ള അനുഭവവും സൗകര്യങ്ങളും സമ്പന്നമാക്കുന്നു.

പതിവ് ചോദ്യങ്ങൾക്ക് സംഭാഷണ രീതിയിൽ ഉത്തരം നൽകുന്നതിനും തൽക്ഷണ സഹായവും ഉപദേശവും നൽകുന്നതിനും ഡിജിറ്റൽ പേഴ്‌സണൽ അസിസ്റ്റന്‍റായി എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. സേവന വിതരണത്തിനുള്ള ഒരു മാർഗമായി മാത്രമല്ല, ആത്മീയ പാതയിലുള്ളവർ ഉൾപ്പെടെ എല്ലാവർക്കും അന്തസും സൗകര്യവും പ്രവേശനവും ഉറപ്പാക്കുന്ന ഒരു ഉപാധിയായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള സർക്കാരിന്‍റെ ഉദ്ദേശ്യത്തെയാണ് ഈ സമഗ്രമായ സവിശേഷതകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ ഹജ് സുവിധ ആപ്പ് 2.0 ഒരു വഴിത്തിരിവാണ്, കൂടാതെ ഭരണ നിർവഹണം ഓരോ പൗരനിലേക്കും അർഥവത്തായ രീതിയിൽ വ്യാപിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഇന്ത്യാ ഗവൺമെന്‍റിന്‍റെ ദർശനത്തിന് തെളിവായി ഇത് നിലകൊള്ളുന്നു. സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ട്, തീർഥാടന മാനെജ്‌മെന്‍റിനായി ഇന്ത്യ പുതിയ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. ഇത് പൗരന്മാർക്ക് തടസരഹിതവും സുരക്ഷിതവും ആത്മീയവുമായ മെച്ചപ്പെട്ട അനുഭവം പകർന്നു നൽകുന്നു.

(അഭിപ്രായങ്ങൾ വ്യക്തിപരം)

‌''ആധാർ സ്വീകരിക്കാം''; വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ക്രിക്കറ്റ് ആരാധകർക്ക് നിരാശ; കാര‍്യവട്ടം വനിതാ ലോകകപ്പിന് വേദിയാകില്ല

''പരിശോധിച്ച് തീരുമാനമെടുക്കും; രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ബാലവകാശ കമ്മിഷൻ

പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സൈബർ ആക്രമണം: ഹണി ഭാസ്കരന്‍റെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മുഖ‍്യമന്ത്രിയുടെ ഓഫിസ്