ഗ്ലൂട്ടൻ ഇല്ലാത്ത ഭക്ഷണങ്ങൾ 
Special Story

പ്രശ്നകാരി ഗ്ലൂട്ടൻ

പച്ചക്കറി സമൃദ്ധമായ ഗ്ലൂട്ടൻ ഫ്രീ ഭക്ഷണം പരിഹാരം

Reena Varghese

റീന വർഗീസ് കണ്ണിമല

അരിയാഹാരമാണ് നമുക്കു മുഖ്യം.അതു കൊണ്ടു തന്നെ രോഗശീലങ്ങളും നിരവധി. പഴയകാലത്ത് കേരളത്തിനു സ്വന്തമായിരുന്ന രക്തശാലി, നവരയരി തുടങ്ങിയവയൊന്നും ഇന്നത്തെ തലമുറയ്ക്ക് തീരെ പരിചയം ഇല്ല.തവിട് നീക്കാത്ത അരിയിൽ ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. നിർഭാഗ്യവശാൽ ഇന്നു കിട്ടുന്ന തവിടു നീക്കിയ അരിയെല്ലാം തന്നെ ഗ്ലൂട്ടൻ റിച്ച് ആയ, പ്രമേഹത്തിനു കാരണമാകുന്നവയാണ്. കേരളത്തിലെ ജനങ്ങൾക്കിടയിൽ മുമ്പെങ്ങും ഇല്ലാത്ത വിധം പ്രമേഹം വർധിക്കുന്നതിനു കാരണവും തെറ്റായ ഈ ജീവിതശൈലിയാണ്.ഇതിൽ ഏറ്റവും അപകടകാരിയാണ് പച്ചരി. പച്ചരി കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഒരു സ്പൂൺ എ 2 നെയ്യ് ഉപയോഗിച്ചാൽ അതിന്‍റെ ഗ്ലൈസമിക് ഇൻഡക്സ് കുറയും.

എന്താണ് ഗ്ലൂട്ടൻ?

ഗ്ലൂട്ടൻ എന്നു പറയുന്നത് ചില ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീൻ .എല്ലാ പ്രോട്ടീനും മിനറല്‍സും കൃത്യമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗ്ലൂട്ടന്‍മാത്രം ദഹിക്കാതെ കിടക്കും. ഇങ്ങനെ ദക്കാതെ കിടക്കുന്നതോടെ നമുക്ക് വയറ്റില്‍ പല അസ്വസ്ഥതകളും ഉടലെടുത്തു തുടങ്ങും. മൈദ, ഗോതമ്പ് വിഭവങ്ങൾ കഴിച്ചു കഴിയുമ്പോൾ വയറു വേദനിക്കുന്നതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും വയറ്റില്‍ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥതകള്‍ രൂപപ്പെടുന്നതും എല്ലാം ഗ്ലൂട്ടൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്. ഇങ്ങനെ ഉണ്ടാകുന്ന

ചെറുകുടലിന്‍റെ തകരാർ ശരീരത്തിന് ഭക്ഷണത്തിലെ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നതു തടയുന്നു, പ്രത്യേകിച്ച് കൊഴുപ്പുകൾ, കാത്സ്യം, അയൺ,Iron ഫൊളേറ്റ് folate തുടങ്ങിയവയെ ആഗിരണം ചെയ്യുന്നത്.

ഇനി ചില ഗ്ലൂട്ടൻ ഫ്രീ ഭക്ഷണങ്ങൾ (gluten free food) പരിചയപ്പെടാം

1. ക്യാരറ്റ്,ക്യാബേജ് എന്നിവ ഓരോ കപ്പ് വീതം അരിഞ്ഞെടുത്തത്-

രണ്ടു മുട്ട , നാലു സ്പൂൺ മൈദ അഥവാ ഗോതമ്പ് പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ച് ചൂടായ ഫ്രൈയിംഗ് പാനിൽ ഓരോ തവി വീതം ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് എടുക്കുക. പാനിൽ പുരട്ടാൻ വെളിച്ചെണ്ണയോ നെയ്യോ ഉപയോഗിക്കുക.

2. ഒരു പിടി പച്ചപ്പയർ, ഒരു പിടി ചീരയില,ഒരു രണ്ടു ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞെടുക്കുക.ഇതിലേക്ക് രണ്ടു മുട്ട,നാലു സ്പൂൺ മാവ് എന്നിവ ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് കുഴയ്ക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം ഫ്രൈയിംഗ് പാനിൽ ഓരോ തവി വീതം ഒഴിച്ച് ചുട്ടെടുക്കുക.

ഇങ്ങനെ ഇഷ്ടപ്പെട്ട ഏതു പച്ചക്കറിയും ഉപയോഗിച്ച് അപ്പം അഥവാ അട ( gluten free pan cake) ഉണ്ടാക്കാവുന്നതാണ്. ഇവ ആരോഗ്യത്തിനും ആയുസിനും മാത്രമല്ല സൗന്ദര്യത്തിന്‍റെ നിലനിൽപിനും ഉത്തമമാണ്.

കുളത്തിനരികെ മണം പിടിച്ചെത്തി പൊലീസ് നായ; ചിറ്റൂരിൽ നിന്ന് കാണാതായ 6 വയസുകാരനായി വ്യാപക തെരച്ചിൽ

ബുൾഡോസർ നീതിയെ വിമർശിച്ച് പിണറായി വിജയൻ; ഇവിടത്തെ കാര്യത്തിൽ ഇടപെടേണ്ടെന്ന് ഡി.കെ. ശിവകുമാർ

മദ്യലഹരിയിൽ കാറോടിച്ച് പൊലീസ് ബാരിക്കേഡ് തകർത്തു; യുവതി അറസ്റ്റിൽ

കാർട്ടൂൺ കണ്ടതിന് വഴക്കു പറഞ്ഞു; രണ്ടാം ക്ലാസുകാരി വീട്ടിൽ നിന്നിറങ്ങിപ്പോയി, കണ്ടെത്തിയത് 5 കിലോമീറ്റർ അപ്പുറത്ത്

പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു