1997 ഡിസംബർ 6-ന് നെയ്‌റോബിയുടെ വടക്ക് ഭാഗത്തുള്ള നന്യുകിക്കടുത്തുള്ള സ്വീറ്റ് വാട്ടർ ചിമ്പാൻസി സങ്കേതത്തിൽ ബഹതി എന്ന 3 വയസ്സുള്ള പെൺ ചിമ്പാൻസിയോടൊപ്പം ജെയ്ൻ ഗുഡാൽ
AP Photo
പ്രമുഖ ചിമ്പാൻസി ഗവേഷകയായ ബ്രിട്ടീഷ് ശാസ്ത്രജ്ഞ ജെയ്ൻ ഗുഡാൽ അന്തരിച്ചു. 91ാം വയസിലായിരുന്നു അന്ത്യം. 1960-70 കാലത്ത് ലോകത്തിലെ വലിയ കുരങ്ങുകളെ കുറിച്ച് പഠിക്കാനെത്തിയ മൂന്നു യുവ ശാസ്ത്രജ്ഞമാരിൽ ഒരാളായിരുന്നു ജെയ്ൻ. അന്നോളം ശാസ്ത്രജ്ഞർ തങ്ങളുടെ പഠന വിധേയ മൃഗങ്ങളായ ചിമ്പാൻസികളെ നമ്പറിട്ട് ആണ് വിളിച്ചിരുന്നത്. ജെയ്ൻ ആകട്ടെ അവർക്ക് പേരിട്ടു. അവരെ സസൂക്ഷ്മം നിരീക്ഷിച്ചു.
ചിമ്പാൻസികൾ യുക്തിസഹമായ ചിന്തയും വികാരങ്ങളും പ്രകടിപ്പിക്കുന്നുവെന്ന് നിരീക്ഷിച്ചതിലൂടെയാണ് ജെയ്ൻ ഗുഡാൽ പ്രശസ്തയായത്.
ചിമ്പാൻസികൾ ഭൂമിയിൽ മനുഷ്യന്‍റെ അടുത്ത ബന്ധുക്കളാണെന്ന് അവർ നിരീക്ഷിച്ചു. അവയുടെ ആയുർ ദൈർഘ്യവും കുഞ്ഞുങ്ങളെ വളർത്തുന്ന രീതിയുമെല്ലാം അവർ ക്ഷമാപൂർവം നിരീക്ഷിച്ച് പഠിച്ചെടുത്തു. ചിമ്പാൻസികളുടെ ആയുർദൈർഘ്യം 91 വയസാണെന്ന് അവർ നിരീക്ഷിച്ചു കണ്ടെത്തിയിരുന്നു. ചിമ്പാൻസികളെ അത്രമേൽ സ്നേഹിച്ചതു കൊണ്ടാവാം അവയുടെ ആയുർദൈർഘ്യം ജെയിനിനു ലഭിച്ചതെന്നും നെറ്റിസൺസ് പറയുന്നു.
ജെയ്ൻ ഗുഡാലും അവരുടെ സഹപ്രവർത്തകനായ പരിണാമ ജീവ ശാസ്ത്രജ്ഞൻ മാർക്ക് ബെക്കോഫും "ഓരോ ആനയ്ക്കും ഓരോ പേര് ഉണ്ട്' എന്ന കുട്ടികളുടെ പുസ്തകം 2027ന്‍റെ തുടക്കത്തിൽ പ്രസിദ്ധീകരിക്കാനുള്ള ഒ രുക്കത്തിലായിരുന്നു.