.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മത്സ്യബന്ധന മേഖലയിൽ വിപ്ലവകരമായ പരിവർത്തനം 
Special Story

മത്സ്യബന്ധന മേഖലയിൽ വിപ്ലവകരമായ പരിവർത്തനം

8,100 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന കടൽത്തീരവും ഉൾനാടൻ ജലസ്രോതസുകളുടെ വിപുലമായ ശൃംഖലയും ഉള്ള ഇന്ത്യ, മത്സ്യബന്ധന മേഖലയിൽ ആഗോള നേതൃത്വത്തിലേക്ക് ഉയരുകയാണ്

Namitha Mohanan

മൗലികമായി നോക്കുമ്പോൾ, എഫ്ഐഡിഎഫ് കേവലം സാമ്പത്തിക ഉപാധി മാത്രമല്ല, മറിച്ച് ഇന്ത്യൻ മത്സ്യബന്ധന മേഖലയുടെ സമൃദ്ധവും സുസ്ഥിരവുമായ ഭാവിക്ക് പന്ഥാവൊരുക്കുന്ന പരിവർത്തന ശക്തിയാണെന്ന് കാണാം.

8,100 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന കടൽത്തീരവും ഉൾനാടൻ ജലസ്രോതസുകളുടെ വിപുലമായ ശൃംഖലയും ഉള്ള ഇന്ത്യ, മത്സ്യബന്ധന മേഖലയിൽ ആഗോള നേതൃത്വത്തിലേക്ക് ഉയരുകയാണ്. മത്സ്യോത്പാദനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ മുൻപന്തിയിലുള്ള ഇന്ത്യയുടെ മത്സ്യബന്ധന, അക്വാകൾച്ചർ (ജലക്കൃഷി) മേഖലകൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷിക്കുന്നതിലും സുപ്രധാന പങ്കു വഹിക്കുകയും വിദേശനാണ്യ വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നു.

2015-ലെ നീല വിപ്ലവത്തിന്‍റെ നേട്ടങ്ങൾ സ്വാംശീകരിക്കാനുതകും വിധം, മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സൃഷ്ടിയും ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട്, 2018-ൽ ഭാരത സർക്കാർ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്‍റ് ഫണ്ട് (എഫ്ഐഡിഎഫ്) രൂപീകരിച്ചു.

നൂതനവും സുസ്ഥിരവുമായ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിലൂടെ നിർണായകമായ അടിസ്ഥാന സൗകര്യ പരിമിതികൾ പരിഹരിക്കുന്നതിനായി തന്ത്രപരമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എഫ്ഐഡിഎഫ്. 7,522.48 കോടി രൂപയുടെ ശ്രദ്ധേയമായ ധന ലഭ്യത പ്രയോജനപ്പെടുത്തി, മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കാനും നീല വിപ്ലവത്തിന് തുടക്കമിടാനുമുള്ള സർക്കാരിന്‍റെ അഭിലാഷപൂർണമായ വീക്ഷണം സാക്ഷാത്കരിക്കുന്നതിൽ ഈ സംരംഭം പ്രധാന പങ്ക് വഹിക്കുന്നു. രണ്ട് വർഷത്തെ മൊറട്ടോറിയം കൂടാതെ, 12 വർഷത്തെ തിരിച്ചടവ് കാലയളവിലേക്ക് എഫ്ഐഡിഎഫ് പ്രതിവർഷം 3% വരെ പലിശ ഇളവും വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന സർക്കാരുകൾ, സ്വകാര്യ സംരംഭകർ, സഹകരണ സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഗുണഭോക്താക്കൾക്ക് എഫ്ഐഡിഎഫ് പ്രയോജനപ്പെടുത്താവുന്നതാണ്.

ആരംഭിച്ച ശേഷം ഇതുവരെ, എഫ്ഐഡിഎഫിന് കീഴിൽ 130ലധികം പദ്ധതികൾക്ക് മത്സ്യബന്ധന മന്ത്രാലയം അനുവാദം നൽകി. 5,794 കോടി രൂപയാണ് മൊത്തം നിക്ഷേപം. ഇതിൽ 300 കോടിയിലധികം രൂപ സ്വകാര്യ സംരംഭങ്ങളിലൂടെയാണ് സമാഹരിച്ചത്. 22 മത്സ്യബന്ധന തുറമുഖങ്ങൾ, 24 ഫിഷ് ലാൻഡിങ് കേന്ദ്രങ്ങൾ, 4 മത്സ്യ സംസ്‌ക്കരണ പ്ലാന്‍റുകൾ, മത്സ്യബന്ധന തുറമുഖങ്ങളിലെ 6 അധിക സൗകര്യങ്ങൾ, 8 ഐസ് പ്ലാന്‍റുകൾ, 8 ശീതീകൃത സംഭരണ യൂണിറ്റുകൾ, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പരിശീലനം നല്കുന്നതിനുമുള്ള 6 കേന്ദ്രങ്ങൾ, 21 മത്സ്യ ഹാച്ചറികളുടെയും വിത്ത് ഫാമുകളുടെയും നവീകരണം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ വിപുലമായ ശൃംഖല അംഗീകരിക്കപ്പെട്ട പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ നിക്ഷേപങ്ങൾ ഉത്പാദനക്ഷമത വർധിപ്പിക്കുകയും വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുകയും മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും ഒരുപോലെ നേട്ടമാവുകയും ചെയ്തു. ശീതീകരണ ശൃംഖലയിലെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ മികച്ച ഗുണമേന്മ നിലനിർത്തി, ആഭ്യന്തര, കയറ്റുമതി വിപണികളിൽ നിന്നുള്ള ഉയർന്ന വരുമാനം സാധ്യമാക്കുന്നു.

പൂർത്തീകരിച്ച പദ്ധതികൾ ഇതിനോടകം കാര്യമായ സ്വാധീനം ചെലുത്താനാനാരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾക്ക് 8,100ലധികം സുരക്ഷിത ലാൻഡിങ്- ബെർത്തിങ് സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെ കരയ്‌ക്കെത്തിക്കുന്ന മത്സ്യം 1.09 ലക്ഷം ടൺ വർധിച്ചു. ഏകദേശം 3.3 ലക്ഷം മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലമേഖലയിലുള്ളവർക്കും ഈ അടിസ്ഥാന സൗകര്യ നവീകരണങ്ങൾ പ്രയോജനം ചെയ്തു. ഗ്രാമങ്ങളിലും തീരദേശ മേഖലകളിലും പ്രത്യക്ഷവും പരോക്ഷവുമായ 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, എഫ്ഐഡിഎഫ് സ്വകാര്യ നിക്ഷേപങ്ങൾ സമാഹരിക്കുകയും, പരമ്പരാഗത ഉപജീവന രീതികളിൽ നിന്ന് ആധുനികവും കമ്പോളാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിലേക്ക് ആനയിച്ച് ഈ മേഖലയിലെ സാമൂഹിക വിഭാഗങ്ങളെ ശാക്തീകരിക്കുകയും, തദ്വാരാ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.

2026 സാമ്പത്തിക വർഷാവസാനത്തോടെ 1,400 കോടി രൂപയിലധികം രൂപയുടെ അധിക നിർദേശങ്ങൾ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ എഫ്ഐഡിഎഫ് 2025-26 വരെ നീട്ടിയിട്ടുണ്ട്. മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിന് കീഴിൽ നിലവിലുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ഉപയോഗിച്ച് സംരംഭകർ, വ്യക്തിഗത കർഷകർ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സൗകര്യം ഇതിൽ ഉൾപ്പെടുന്നു. നടപ്പ് സാമ്പത്തിക വർഷം, ചെമ്മീൻ ബ്രൂഡ് സ്റ്റോക്കുകൾക്കും (പ്രജനന ആവശ്യങ്ങൾ മുൻനിർത്തിയുള്ള) കയറ്റുമതി മൂല്യ ശൃംഖല അടിസ്ഥാന സൗകര്യങ്ങൾക്കുമായി ന്യൂക്ലിയസ് ബ്രീഡിങ് സെന്‍ററുകൾ (എൻബിസി) സ്ഥാപിക്കാനുള്ള സ്വകാര്യ സംരംഭകരുടെ നിർദേശങ്ങൾക്ക് എഫ്ഐഡിഎഫ് മുൻഗണന നൽകുന്നു. ഇന്ത്യയുടെ ചെമ്മീൻ ഉത്പാദനവും കയറ്റുമതിയും ഗണ്യമായി വർധിപ്പിച്ച് സ്വകാര്യ നിക്ഷേപകരിൽ നിന്ന് 500 കോടി രൂപ സമാഹരിക്കാനാണ് ഈ കേന്ദ്രീകൃത സംരംഭം ലക്ഷ്യമിടുന്നത്.

5,794.09 രൂപ അടങ്കലുള്ള സ്വകാര്യ നിർദേശങ്ങൾ നടപ്പ് സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചു. കടമെടുക്കുന്നവർ മൊത്തം പദ്ധതിച്ചെലവിന്‍റെ 20% എങ്കിലും നിക്ഷേപിക്കണമെന്ന വ്യവസ്ഥ ഉത്തരവാദിത്തവും ഓഹരി ഉടമകളുടെ പങ്കാളിത്തവും ഉറപ്പാക്കുന്നു. എഫ്ഐഡിഎഫ് അതിന്‍റെ സ്വാധീനം വർധിപ്പിക്കുന്നതിനായി പൊതു- സ്വകാര്യ നിക്ഷേപങ്ങളുടെ സമന്വയത്തിലൂടെ, വിഭവങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.

ഫണ്ടിന്‍റെ വിപുലീകൃത ഘട്ടത്തിൽ, ഇന്ത്യയുടെ മത്സ്യബന്ധന, അക്വാകൾച്ചർ ഭൂമിക വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ നികത്തുന്നതിലൂടെയും സംരംഭകത്വവും സുസ്ഥിര രീതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, മത്സ്യബന്ധന മേഖലയിലെ ആഗോള നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാൻ എഫ്ഐഡിഎഫ് പൂർണ സജ്ജമാണ്. രാജ്യത്തിന്‍റെ നീല സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ പാകി, സർവാശ്ലേഷിയും സുസ്ഥിരവുമായ വികസനം സാധ്യമാക്കാനുള്ള സർക്കാരിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു