Special Story

കഥയെഴുത്തിന്‍റെ നിഷ്‌കളങ്ക വഴികളിലൂടെ...

സ്‌നേഹത്തിന്‍റെയും ദുഖത്തിന്‍റെയും വിശപ്പിന്‍റെയുമൊക്കെ ഭാവങ്ങളിലേക്കാണു മണ്‍കുടുക്കയിലെ കഥകള്‍ കൂട്ടിക്കൊണ്ടു പോകുന്നത്. കുടുംബ ബന്ധങ്ങളുടെ ആഴവും ആര്‍ദ്രതയും പരിശുദ്ധിയും നിറയുന്ന രചനകള്‍

Namitha Mohanan

# നമിത മോഹനൻ

സാധാരണക്കാരന്‍റെ മനസറിഞ്ഞുള്ള രചനകള്‍. മനുഷ്യജീവിതത്തിന്‍റെ അവസ്ഥകളെ യാഥാര്‍ഥ്യബോധത്തോടെ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. കഥയെഴുത്തിന്‍റെ നിഷ്‌കളങ്കവഴികളിലൂടെ കൈ പിടിച്ചു നടത്തുന്ന രചനയാണ് മണ്‍കുടുക്ക എന്ന പുസ്തകം. ശിവകുമാര്‍ മേനോന്‍ രചിച്ചിരിക്കുന്ന മണ്‍കുടുക്കയില്‍ ജീവിതയാഥാര്‍ഥ്യങ്ങളെ ഹൃദ്യമായി അവതരിപ്പിക്കുന്ന 19 കഥകളുണ്ട്. പറയുന്നതു സാധാരണ മനുഷ്യന്‍റെ ജീവിതമായതു കൊണ്ടു തന്നെ വായനക്കാരന്‍റെ ആസ്വാദനബോധത്തെ തൃപ്തിപെടുത്തുന്നുണ്ട് ഓരോ കഥകളും.

സ്‌നേഹത്തിന്‍റെയും ദുഖത്തിന്‍റെയും വിശപ്പിന്‍റെയുമൊക്കെ ഭാവങ്ങളിലേക്കാണു മണ്‍കുടുക്കയിലെ കഥകള്‍ കൂട്ടിക്കൊണ്ടു പോകുന്നത്. കുടുംബ ബന്ധങ്ങളുടെ ആഴവും ആര്‍ദ്രതയും പരിശുദ്ധിയും നിറയുന്ന രചനകള്‍. പാരിസ്ഥിതികബോധവും പ്രകൃതിയോടുള്ള ആത്മബന്ധവുമൊക്കെ മനസില്‍ പതിയുംവിധം വിവരിച്ചിരിക്കുന്നു. ജീവനില്ലാത്ത വസ്തുവും, ബാധ്യതയുമൊക്കെയായി പ്രകൃതി മാറുമ്പോള്‍, മനുഷ്യജീവിതത്തില്‍ അതെത്ര മാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്നു കഥകളിലൂടെ ശിവകുമാര്‍ മേനോന്‍ വ്യക്തമാക്കിത്തരുന്നു.

തൃപ്പൂണിത്തുറ സ്വദേശിയായ ശിവകുമാര്‍ മേനോന്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓഥേഴ്‌സിന്‍റെ കേരള ഘടകം ആജീവനാന്ത അംഗവും, നവനീതം സാംസ്‌കാരിക മാസികയുടെ പത്രാധിപരുമാണ്. സുന്ദരഗ്രാമം, തിരിച്ചുവരവ് തുടങ്ങിയ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ആസ്ഥാനമായുള്ള മാക്‌സ് ബുക്കാണ് മണ്‍കുടുക്ക പുറത്തിറക്കിയിരിക്കുന്നത്. വില 130 രൂപ.

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം

വടക്കാഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ