Special Story

ക​ഥ പ​റ​യും മാ​ന്ത്രി​ക​ൻ

പ​​ല ത​​ല​​മു​​റ​​ക​​ള്‍ക്കു മു​​ത്ത​​ശ്ശി​​ക്ക​​ഥ​​ക​​ളും പാ​​ട്ടും ചൊ​​ല്ലി​​ക്കൊ​​ടു​​ത്ത സി​​പ്പി പ​​ള്ളി​​പ്പു‌​​റ​​ത്തി​​ന് ഇ​ന്ന് അ​​ശീ​​തി

MV Desk

#ആ​​ര്‍. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍

ന​​മ്മു​​ടെ താ​​രാ​​ട്ടു​​പാ​​ട്ടു​​ക​​ള്‍ അ​​ന്യം വ​​ന്നി​​ട്ടി​​ല്ല; പൂ​​ര്‍വ​​സൂ​​രി​​ക​​ള്‍ ന​​ൽ​​കി​​യ താ​​രാ​​ട്ടു സ​​മ്പ​​ത്തു​​ക​​ള്‍ക്കു പു​​റ​​മെ സി​​നി​​മാ ഗാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നും പു​​തി​​യ​​വ ക​​ണ്ടെ​​ത്താ​​നാ​​കു​​ന്നു​​ണ്ട്. താ​​രാ​​ട്ടു​​ക​​ളും അ​​മ്മ​​മാ​​രു​​ടെ വാ​​ത്സ​​ല്യ​​വും കൂ​​ടി ചേ​​ര്‍ത്തു ന​​മ്മു​​ടെ കൈ​​ക്കു​​ഞ്ഞു​​ങ്ങ​​ള്‍ക്കു പ​​ക​​ര്‍ന്നു ന​​ൽ​​കാ​​നു​​മാ​​കും. എ​​ന്നാ​​ല്‍, ശൂ​​ന്യ​​ത നേ​​രി​​ടു​​ന്ന കാ​​ലം പി​​ന്നീ​​ടാ​​ണ്. താ​​രാ​​ട്ടി​​ന്‍റെ ശൈ​​ശ​​വ​​കാ​​ല​​ത്തി​​ല്‍ നി​​ന്നു കു​​ട്ടി​​ക്ക​​ഥ​​ക​​ളി​​ലേ​​ക്കു വ​​ള​​രു​​ന്ന കു​​ട്ടി​​ക്ക്, താ​​ള​​ത്തി​​ല്‍ ഈ​​ണ​​ത്തി​​ല്‍ ചൊ​​ല്ലി​​ക്കൊ​​ടു​​ക്കാ​​നു​​ള്ള ക​​ഥ​​ക​​ള്‍, അ​​തു​​ണ്ടോ ന​​മു​​ക്ക്? ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​മ്മൂ​​മ്മ​​മാ​​രു​​ടെ വാ​​യ്‌​​മൊ​​ഴി​​ക​​ളി​​ലൂ​​ടെ ത​​ല​​മു​​റ​​ക​​ളി​​ലൂ​​ടെ പ​​ക​​ര്‍ന്നു​​കൊ​​ണ്ടി​​രു​​ന്ന അ​​വ​​യി​​ല്‍ പ​​ല​​തും ഇ​​ന്ന​​ത്തെ ത​​ല​​മു​​റ മ​​റ​​ന്നു ക​​ഴി​​ഞ്ഞു. ന​​ന്ത​​നാ​​രു​​ടെ "ഉ​​ണ്ണി​​ക്കു​​ട്ട​​ന്‍റെ ഒ​​രു ദി​​വ​​സം' പോ​​ലെ ചി​​ല കൃ​​തി​​ക​​ളി​​ല്‍ ഗ​​വേ​​ഷ​​ണം ന​​ട​​ത്തി​​യാ​​ല്‍ മാ​​ത്ര​​മേ ന​​മു​​ക്ക​​വ​​യി​​ല്‍ ചു​​രു​​ക്കം ചി​​ല​​തെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​കൂ.

പാ​​ട്ടു​​ക​​ള്‍ പോ​​ലു​​ള്ള താ​​ള​​നി​​ബ​​ദ്ധ വാ​​യ്ത്താ​​രി​​ക​​ളോ​​ടു കൂ​​ടി​​യ മു​​ത്ത​​ശ്ശി​​ക്ക​​ഥ​​ക​​ള്‍ ഇ​​ല്ലാ​​താ​​യി എ​​ന്നു മാ​​ത്ര​​മ​​ല്ല, അ​​വ ചൊ​​ല്ലി​​ക്കൊ​​ടു​​ക്കാ​​നു​​ള്ള മു​​ത്ത​​ശ്ശി​​മാ​​രും ന​​മ്മു​​ടെ വീ​​ടു​​ക​​ളി​​ല്‍ ഇ​​ല്ലാ​​താ​​യി​​ട്ട് ഏ​​താ​​ണ്ട് അ​​ര​​നൂ​​റ്റാ​​ണ്ടു​​കാ​​ല​​മാ​​യി.

ക​​വി​​യും ക​​ഥ​​പ​​റ​​ച്ചി​​ലു​​കാ​​ര​​നു​​മാ​​യ സി​​പ്പി പ​​ള്ളി​​പ്പു​​റം ഇ​​തി​​നൊ​​രു പ​​രി​​ഹാ​​ര​​മാ​​യി ഒ​​ട്ട​​ന​​വ​​ധി ക​​ഥ​​ക​​ള്‍ ന​​മു​​ക്ക് സ​​മ്മാ​​നി​​ച്ചു. താ​​ള​​പ്പാ​​ട്ടും വാ​​യ്ത്താ​​രി​​യും ചേ​​ര്‍ത്ത്, അ​​ക്ഷ​​ര​​മു​​റ​​യ്ക്കാ​​ത്ത ചെ​​റി​​യ കു​​ട്ടി​​ക​​ള്‍ക്ക് ഉ​​റ​​ക്കെ വാ​​യി​​ച്ചു കൊ​​ടു​​ക്കാ​​ന്‍, ചൊ​​ല്ലി​​ക്കൊ​​ടു​​ക്കാ​​ന്‍, പ​​റ്റു​​ന്ന താ​​ള​​നി​​ബ​​ദ്ധ​​മാ​​യ ആ​​ഖ്യാ​​ന​​ത്തോ​​ടെ​​യു​​ള്ള ഇ​​ത്ത​​രം "ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും ക​​ഥ​​ക​​ള്‍' സി​​പ്പി മാ​​ഷ് എ​​ഴു​​തി​​ത്തു​​ട​​ങ്ങി​​യി​​ട്ട് നാ​​ലു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി.

സി​​പ്പി പ​​റ​​യു​​ന്നു, "കു​​ട്ടി​​ക​​ള്‍ വാ​​യ​​ന​​ക്കാ​​രാ​​കു​​ന്ന​​ത് അ​​ച്ഛ​​ന​​മ്മ​​മാ​​രു​​ടെ മ​​ടി​​ത്ത​​ട്ടി​​ല്‍ വ​​ച്ചാ​​ണ്' എ​​ന്നു പ്രാ​​യ​​മാ​​യ​​വ​​ര്‍ പ​​റ​​യാ​​റു​​ണ്ട്. കു​​ട്ടി​​ക​​ളി​​ലെ വാ​​യ​​നാ​​ശീ​​ലം ഒ​​രു "ലൈ​​ഫ്ടൈം പാ​​ക്കേ​​ജ്' ആ​​യി വേ​​ണം എ​​ടു​​ക്കാ​​ന്‍. അ​​വ​​യി​​ല്‍ ഉ​​ച്ച​​ത്തി​​ല്‍ വാ​​യി​​ച്ചു കൊ​​ടു​​ക്കാ​​വു​​ന്ന ക​​ഥ​​ക​​ള്‍ (READ ALOUD STORIES) ഉ​​ണ്ടാ​​ക​​ണം. ര​​ണ്ടു​​മൂ​​ന്നു വ​​യ​​സാ​​കു​​മ്പോ​​ള്‍ ഇ​​ത്ത​​രം ക​​ഥ​​ക​​ള്‍ വാ​​യി​​ച്ചു​​കൊ​​ടു​​ത്തു തു​​ട​​ങ്ങാം. അ​​ച്ഛ​​ന​​മ്മ​​മാ​​ര്‍ അ​​ല്ലെ​​ങ്കി​​ല്‍ മു​​തി​​ര്‍ന്ന​​വ​​ര്‍ ആ​​രെ​​ങ്കി​​ലും ഈ​​ണ​​ത്തി​​ലും താ​​ള​​ത്തി​​ലും അ​​ഭി​​ന​​യി​​ച്ചു കാ​​ണി​​ച്ചും വേ​​ണം ഇ​​വ വാ​​യി​​ച്ചു​​കൊ​​ടു​​ക്കാ​​ന്‍.' സി​​പ്പി മാ​​ഷ് പ​​റ​​ഞ്ഞു നി​​ര്‍ത്തു​​ന്നു.

ഇ​​ത്ത​​ര​​ത്തി​​ല്‍പ്പെ​​ട്ട പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി മ​​ല​​യാ​​ള​​ത്തി​​നു ല​​ഭി​​ച്ചി​​ട്ടു​​ള്ള ഒ​​രു ക​​ഥ​​യി​​ലെ ദീ​​ര്‍ഘ​​മാ​​യ "ഈ ​​ചോ​​ദ്യം' (വാ​​യ്ത്താ​​രി) പ്ര​​സി​​ദ്ധ​​മാ​​ണ്:

ത​​ന്‍റെ മു​​ട്ട​​ക​​ള്‍ മോ​​ഷ​​ണം പോ​​യ​​പ്പോ​​ള്‍ ദു:​​ഖ​​ത്തോ​​ടെ പ്രാ​​വ​​മ്മ പ​​ല​​രെ​​യും സ​​മീ​​പി​​ച്ചു; ആ​​രും സ​​ഹാ​​യി​​ച്ചി​​ല്ല. അ​​വ​​സാ​​നം ഒ​​രു ചൊ​​ട്ട​​നു​​റു​​മ്പി​​നോ​​ട് ആ ​​പ്രാ​​വ​​മ്മ ചോ​​ദി​​ച്ചു:- "ആ​​ഞ്ഞി​​ലി​​പ്പൊ​​ത്തി​​ലെ മു​​ട്ട​​യെ​​ടു​​ത്ത ആ​​ശാ​​രി​​യു​​ടെ ചേ​​മ്പും ചേ​​ന​​യും കു​​ത്താ​​ത്ത, വേ​​ട​​ന്‍റെ ഞാ​​ണു ക​​ര​​ളാ​​ത്ത, എ​​ലി​​യെ പി​​ടി​​ക്കാ​​ത്ത, പൂ​​ച്ച​​യെ ക​​ടി​​ക്കാ​​ത്ത, പ​​ട്ടി​​യെ അ​​ടി​​ക്കാ​​ത്ത, അ​​പ്പൂ​​പ്പ​​ന്‍റെ താ​​ടി​​യി​​ല്‍ പി​​ടി​​ക്കാ​​ത്ത, തീ​​യ്യി​​നെ കെ​​ടു​​ത്താ​​ത്ത, വെ​​ള്ള​​ത്തെ ക​​ല​​ക്കാ​​ത്ത, ആ​​ന​​യു​​ടെ തു​​മ്പി​​ക്കൈ​​യി​​ല്‍ ക​​ടി​​ക്കാ​​മോ ചൊ​​ട്ട​​നു​​റു​​മ്പേ?' ആ ​​ചൊ​​ട്ട​​നു​​റു​​മ്പ് മാ​​ത്രം പ്രാ​​വ​​മ്മ​​യു​​ടെ അ​​പേ​​ക്ഷ കേ​​ള്‍ക്കു​​ക​​യും മു​​ട്ട​​ക​​ള്‍ വീ​​ണ്ടെ​​ടു​​ക്കു​​ക​​യും ചെ​​യ്തു!

ഈ ​​ക​​ഥാ​​ത​​ന്തു​​വി​​ന്‍റേ​​തു പോ​​ലു​​ള്ള ലോ​​ല ക​​ഥാ​​രൂ​​പ​​ത്തി​​ല്‍ കൊ​​ളു​​ത്തി​​യി​​ട്ട ര​​സ​​ച്ച​​ര​​ട് പൊ​​ട്ടാ​​തെ ത​​ന്നെ സി​​പ്പി പ​​ള്ളി​​പ്പു​​റ​​ത്തി​​ന്‍റെ മാ​​ത്രം സം​​ഭാ​​വ​​ന​​യാ​​യ ആ​​യി​​ര​​ത്തി​​ല​​ധി​​കം ഇ​​ത്ത​​രം ചൊ​​ല്ലി​​ക്കൊ​​ടു​​ക്കാ​​നു​​ള്ള മു​​ത്ത​​ശ്ശി​​ക്ക​​ഥ​​ക​​ള്‍ മ​​ല​​യാ​​ള ബാ​​ല​​സാ​​ഹി​​ത്യ​​ശാ​​ഖ​​യെ സ​​മ്പ​​ന്ന​​മാ​​ക്കു​​ന്നു.

"ബാ​​ല സാ​​ഹി​​ത്യ​​കാ​​ര​​ന്‍' സി​​പ്പി പ​​ള്ളി​​പ്പു​​റം ക​​ഥ​​ക​​ളു​​ടെ​​യും പാ​​ട്ടു​​ക​​ളു​​ടെ​​യും ഉ​​റ​​വ വ​​റ്റാ​​ത്ത അ​​ക്ഷ​​യ​​ഖ​​നി​​യാ​​ണ്. ത​​ന്‍റെ ബാ​​ല്യ​​കാ​​ല​​ത്ത് അ​​മ്മൂ​​മ്മ​​യി​​ല്‍ ക​​ഥ​​കേ​​ട്ടു ര​​സി​​ച്ചു നേ​​ടി​​യ​​താ​​ണ് ഈ ​​സ​​ര്‍ഗ്ഗ​​സി​​ദ്ധി എ​​ന്ന് അ​​ദ്ദേ​​ഹം പ​​ല​​പ്പോ​​ഴും പ​​റ​​യാ​​റു​​ണ്ട്.

1943 മെ​​യ് 18ന് ​​എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ വൈ​​പ്പി​​ന്‍ പ​​ള്ളി​​പ്പു​​റ​​ത്താ​​ണു ജ​​ന​​നം. 1966 മു​​ത​​ല്‍ പ​​ള്ളി​​പ്പു​​റം സെ​​ന്‍റ് മേ​​രീ​​സ് ഹൈ​​സ്‌​​കൂ​​ളി​​ല്‍ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ അ​​ഞ്ച​​ര ദ​​ശ​​ക​​ങ്ങ​​ളാ​​യി മ​​ല​​യാ​​ള ബാ​​ല​​സാ​​ഹി​​ത്യ​​രം​​ഗ​​ത്തു പ്ര​​വ​​ര്‍ത്തി​​ച്ചു​​വ​​രു​​ന്നു.

മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ​​കാ​​ല ബാ​​ല​​മാ​​സി​​ക​​ക​​ളാ​​യ "ചി​​ല​​മ്പൊ​​ലി' (1961 -1964); "പൂ​​മ്പാ​​റ്റ' (1964 -2004) എ​​ന്നീ പ​​ഴ​​യ കാ​​ല ബാ​​ല​​മാ​​സി​​ക​​ക​​ള്‍ക്കു പു​​റ​​മെ "ബാ​​ല​​ര​​മ', "ത​​ത്ത​​മ്മ' തു​​ട​​ങ്ങി​​യ ഇ​​പ്പോ​​ഴും സ​​ജീ​​വ​​മാ​​യു​​ള്ള ബാ​​ല​​മാ​​സി​​ക​​ക​​ള്‍ തു​​ട​​ങ്ങി ഇ​​ന്നു​​വ​​രെ ഇ​​റ​​ങ്ങി​​യ ഒ​​ട്ടു മി​​ക്ക ബാ​​ല​​പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളി​​ലും സി​​പ്പി​​യു​​ടെ സാ​​ന്നി​​ധ്യം അ​​നി​​വാ​​ര്യ​​ഘ​​ട​​ക​​മാ​​യി; അ​​ത് ഇ​​ന്നും അ​​ങ്ങ​​നെ ത​​ന്നെ തു​​ട​​രു​​ന്നു.

സി​​പ്പി​​യു​​ടേ​​താ​​യി ഇ​​തി​​ന​​കം ഇ​​രു​​ന്നൂ​​റി​​ല്‍പ്പ​​രം ബാ​​ല​​സാ​​ഹി​​ത്യ കൃ​​തി​​ക​​ള്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ബാ​​ല നോ​​വ​​ലു​​ക​​ള്‍, കു​​ട്ടി​​ക്ക​​ഥ​​ക​​ളു​​ടെ സ​​മാ​​ഹാ​​ര​​ങ്ങ​​ള്‍, ന​​ഴ്സ​​റി​​പ്പാ​​ട്ടു​​ക​​ള്‍,

ബാ​​ല​​ക​​വി​​ത​​ക​​ള്‍, കു​​ട്ടി​​ക​​ൾ​​ക്കാ​​യു​​ള്ള ക​​ഥാ​​പ്ര​​സം​​ഗ​​ങ്ങ​​ള്‍, അ​​ഭി​​ന​​യ​​ഗാ​​ന​​ങ്ങ​​ള്‍, ല​​ഘു ഉ​​പ​​ന്യാ​​സ​​ങ്ങ​​ള്‍ എ​​ന്നി​​ങ്ങ​​നെ വൈ​​വി​​ധ്യ​​മാ​​ര്‍ന്ന മേ​​ഖ​​ല​​യി​​ല്‍ വ​​രു​​ന്ന​​വ​​യാ​​ണ് ഈ ​​കൃ​​തി​​ക​​ള്‍ .

"കാ​​ട്ടി​​ലെ ക​​ഥ​​ക​​ള്‍' ഇം​​ഗ്ലീ​​ഷി​​ലേ​​ക്കും, "ത​​ത്ത​​ക​​ളു​​ടെ ഗ്രാ​​മം' ത​​മി​​ഴ്- ഗു​​ജ​​റാ​​ത്തി, തെ​​ലു​​ങ്ക് എ​​ന്നീ ഭാ​​ഷ​​ക​​ളി​​ലേ​​ക്കും ക്രേ​​ന്ദ്ര സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി വി​​വ​​ര്‍ത്ത​​നം ചെ​​യ്തു പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യി​​ല്‍ ഒ​​രു ബാ​​ല​​സാ​​ഹി​​ത്യ​​കാ​​ര​​നു ല​​ഭി​​ക്കാ​​വു​​ന്ന എ​​ല്ലാ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളും സി​​പ്പി പ​​ള്ളി​​പ്പു​​റ​​ത്തി​​നു കി​​ട്ടി​​യി​​ട്ടു​​ണ്ട്; ദേ​​ശീ​​യ​​വും സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ലും പ്രാ​​ദേ​​ശി​​ക​​വു​​മാ​​യ നി​​ര​​വ​​ധി പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍!

"ചെ​​ണ്ട' എ​​ന്ന കൃ​​തി​​ക്കു ബാ​​ല​​സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള എ​​ന്‍സി​​ഇ​​ആ​​ര്‍ടി​​യു​​ടെ ദേ​​ശീ​​യ അ​​വാ​​ര്‍ഡ് (1984) ല​​ഭി​​ച്ചു​​കൊ​​ണ്ടാ​​ണു തു​​ട​​ക്കം; കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി ബാ​​ല​​സാ​​ഹി​​ത്യ അ​​വാ​​ര്‍ഡ്- ര​​ണ്ടു പ്രാ​​വ​​ശ്യം (1991, 2013 എ​​ന്നീ വ​​ര്‍ഷ​​ങ്ങ​​ളി​​ല്‍ ര​​ണ്ടു വ്യ​​ത്യ​​സ്ത ബാ​​ല​​സാ​​ഹി​​ത്യ അ​​വാ​​ര്‍ഡു​​ക​​ള്‍); സം​​സ്ഥാ​​ന ബാ​​ല​​സാ​​ഹി​​ത്യ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് അ​​വാ​​ര്‍ഡ്; ഈ ​​ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ല്‍കു​​ന്ന ബാ​​ല​​സാ​​ഹി​​ത്യ രം​​ഗ​​ത്തെ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്കു​​ള്ള സി. ​​ജി. ശാ​​ന്ത​​കു​​മാ​​ര്‍ അ​​വാ​​ര്‍ഡ് (2009); കേ​​ന്ദ്ര​​സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി​​യു​​ടെ പ്ര​​ഥ​​മ ബാ​​ല​​സാ​​ഹി​​ത്യ പു​​ര​​സ്‌​​കാ​​രം (2010) തു​​ട​​ങ്ങി​​യ​​വ അ​​തി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ന്നു.

സി​​പ്പി​​ക്ക് കി​​ട്ടി​​യ അ​​വാ​​ര്‍ഡു​​ക​​ളു​​ടെ​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കൃ​​തി​​ക​​ളു​​ടെ​​യും സ​​മ്പൂ​​ര്‍ണ പ​​ട്ടി​​ക അ​​തി​​ദീ​​ര്‍ഘ​​മാ​​ണ്.

"മ​​ത്താ​​യി കു​​ഴ​​പ്പ​​ക്കാ​​ര​​ന​​ല്ല' എ​​ന്ന സി​​നി​​മ​​യി​​ല്‍ "വീ​​ര​​നാ​​യ​​ക​​ന്‍ ശൂ​​ര​​നാ​​യ​​ക​​ന്‍' എ​​ന്ന ഗാ​​നം ര​​ചി​​ച്ച​​തു സി​​പ്പി പ​​ള്ളി​​പ്പു​​റ​​മാ​​ണ്; ഇ​​തി​​നു പു​​റ​​മെ നി​​ര​​വ​​ധി ഓ​​ഡി​​യോ -വീ​​ഡി​​യോ റെ​​ക്കോ​​ര്‍ഡു​​ക​​ള്‍ക്കാ​​യി സ്‌​​ക്രി​​പ്റ്റും ഗാ​​ന​​ങ്ങ​​ളും ര​​ചി​​ച്ചി​​ട്ടു​​ണ്ട്.

കു​​ട്ടി​​ക​​ള്‍ക്കു വേ​​ണ്ടി​​യു​​ള്ള ധാ​​രാ​​ളം റേ​​ഡി​​യോ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളും ടെ​​ലി​​വി​​ഷ​​ന്‍ പ​​രി​​പാ​​ടി​​ക​​ളും ഇ​​ദ്ദേ​​ഹം അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വ​​യി​​ല്‍ പ​​ല​​തും യു​​ട്യൂ​​ബി​​ലും മ​​റ്റും ല​​ഭ്യ​​മാ​​ണ്.

സി​​പ്പി പ​​ള്ളി​​പ്പു​​റം എ​​ഴു​​തി​​യ ബാ​​ല​​ക​​വി​​ത​​ക​​ള്‍ അ​​ല്ലാ​​ത്ത ക​​വി​​ത​​ക​​ള്‍, എ​​ണ്ണ​​ത്തി​​ല്‍ കു​​റ​​വാ​​ണെ​​ങ്കി​​ലും, കു​​റെ​​യേ​​റെ ഉ​​ണ്ട്. അ​​വ​​യും താ​​ള​​നി​​ബ​​ദ്ധ​​മാ​​ണെ​​ന്ന​​തി​​നാ​​ല്‍ ആ​​ലാ​​പ​​ന ര​​സം ഏ​​റു​​ന്ന​​വ​​യാ​​ണ്. എ​​ന്നാ​​ല്‍, അ​​വ​​യൊ​​ന്നും ഇ​​നി​​യും പു​​സ്ത​​ക​​രൂ​​പ​​ത്തി​​ല്‍ സ​​മാ​​ഹ​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്നു മാ​​ത്രം.

സാം​​സ്‌​​ക്കാ​​രി​​ക പ്ര​​വ​​ര്‍ത്ത​​ക​​ന്‍, വി​​ദ്യാ​​ഭ്യാ​​സ പ​​രി​​ഷ്‌​​ക്ക​​ര്‍ത്താ​​വ് എ​​ന്നീ ത​​ല​​ങ്ങ​​ളി​​ലും സി​​പ്പി പ​​ള്ളി​​പ്പു​​റ​​ത്തി​​ന്‍റെ സേ​​വ​​നം സ്തു​​ത്യ​​ര്‍ഹ​​മാ​​ണ്. സ​​മ​​സ്ത കേ​​ര​​ള സാ​​ഹി​​ത്യ പ​​രി​​ഷ​​ത്ത്, സ​​ഹോ​​ദ​​ര​​ന്‍ അ​​യ്യ​​പ്പ​​ന്‍ സ്മാ​​ര​​ക സ​​മി​​തി എ​​ന്നി​​വ​​യു​​ടെ ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​മാ​​ണ്.

കേ​​ന്ദ്ര സാം​​സ്‌​​ക്കാ​​രി​​ക വ​​കു​​പ്പി​​ന്‍റെ ക​​ള്‍ച്ച​​റ​​ല്‍ എ​​ക്‌​​സ്ചേ​​ഞ്ച് പ്രോ​​ഗ്രാ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​ത്ത​​രേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍ശി​​ക്കു​​ക​​യും അ​​വി​​ടെ​​യെ​​ല്ലാം അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ സ്വ​​ന്ത​​മാ​​യി നൃ​​ത്ത​​നാ​​ട​​ക​​ങ്ങ​​ളു​​ടെ​​യും ബാ​​ലെ​​ക​​ളു​​ടെ​​യും സ്‌​​ക്രി​​പ്റ്റ് ര​​ചി​​ക്കു​​ക​​യും ചെ​​യ്തു. അ​​ഭി​​ജ്ഞാ​​ന ശാ​​കു​​ന്ത​​ളം ബാ​​ലെ, ക​​ണ്ണ​​കി ബാ​​ലെ എ​​ന്നി​​വ ഇ​​ക്കൂ​​ട്ട​​ത്തി​​ല്‍പ്പെ​​ടു​​ന്ന​​വ​​യാ​​ണ്.

ഈ ​​ര​​ച​​ന​​ക​​ളി​​ല്‍ പ​​ല​​തും സം​​സ്ഥാ​​ന മ​​ല​​യാ​​ള പാ​​ഠാ​​വ​​ലി​​ക​​ളി​​ലും, സി​​ബി​​എ​​സ്‌​​ഇ മ​​ല​​യാ​​ള പാ​​ഠാ​​വ​​ലി​​ക​​ളി​​ലും ചേ​​ര്‍ത്തി​​ട്ടു​​ണ്ട​​ന്നെ​​തി​​നു പു​​റ​​മെ, ഭാ​​ഷാ​​പ​​ഠ​​നം മെ​​ച്ച​​മാ​​ക്കാ​​നു​​ള്ള പ​​ല പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും ചെ​​യ്തി​​ട്ടു​​ണ്ട്. അ​​തി​​ന്‍റെ പേ​​രി​​ല്‍ പ്ര​​ശ​​സ്ത​​മാ​​യ പ​​ല അ​​ധ്യാ​​പ​​ക ബ​​ഹു​​മ​​തി​​ക​​ളും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

സി​​പ്പി മാ​​ഷി​​ന്‍റെ ഭാ​​ര്യ മേ​​രി സെ​​ലി​​ന്‍ അ​​ദ്ദേ​​ഹം പ​​ഠി​​പ്പി​​ച്ച പ​​ള്ളി​​പ്പു​​റം സെ​​ന്‍റ് മേ​​രീ​​സ് ഹൈ​​സ്‌​​കൂ​​ളി​​ല്‍ ത​​ന്നെ ടീ​​ച്ച​​റാ​​യി​​രു​​ന്നു, മ​​ക്ക​​ളാ​​യ ശാ​​രി​​ക​​യും ന​​വ​​നീ​​തും അ​​ധ്യാ​​പ​​ക​​രാ​​ണ്.

(കു​​ട്ടി​​ക​​ളു​​ടെ ദ്വൈ​​വാ​​രി​​ക​​യാ​​യി​​രു​​ന്ന "പൂ​​മ്പാ​​റ്റ'​​യു​​ടെ മു​​ഖ്യ പ​​ത്രാ​​ധി​​പ​​രും സാ​​ഹി​​ത്യ അ​​ക്കാ​​ഡ​​മി, ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ഡ​​മി എ​​ന്നി​​വ​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്നു ലേ​​ഖ​​ക​​ൻ).

പ്ര‌സവത്തിനു ശേഷം വൃക്കരോഗികളായി അഞ്ച് അമ്മമാർ; ദയാവധത്തിന് അപേക്ഷിച്ച് കുടുംബങ്ങൾ

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾക്ക് പരുക്ക്; വീട് തകർന്നു

ഡോക്റ്റർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

"പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും.., ബിസ്മയത്തിന്‍റെ അതിതീവ്ര നാളുകൾ"; സർക്കാരിനെ പരിഹസിച്ച് ശിവൻകുട്ടി