പരിശീലകൻ അഭിലാഷ് തമ്പിയോടൊപ്പം അഭിനവും മോ൯ഗം സാംദേവും 
Sports

നീന്തലിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി അഭിനവും മോ൯ഗം സാംദേവും

2023 ലെ സംസ്ഥാന തല കായികമേളയിൽ തന്‍റെ സ്വന്തം റെക്കോഡാണ് മോൻഗം തീർത്ഥു സാംവേദ് ഇത്തവണ മറികടന്നത്.

കോതമംഗലം: സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ നീന്തൽ മത്സരങ്ങളിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം എം വി എച്ച് എസ് എസ് തുണ്ടത്തില്‍ സ്‌കൂളിലെ വിദ്യാ൪ഥികളായ എസ്. അഭിനവും മോ൯ഗം തീ൪ഥു സാംദേവും. സീനിയര്‍ ബോയ്‌സ് വിഭാഗം 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും 100 മീറ്റർ ബാക്ക് സ്ട്രോക്കിലും 400 മീറ്റർ വ്യക്തിഗത മെഡ്ലെയിലുമാണ് അഭിനവ് നിലവിലെ റെക്കോഡുകൾ മറികടന്നത്.

200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിൽ നിലവിലെ റെക്കോർഡായ 02:20.65 മറികടന്ന് 02:12.53 സമയത്തിലാണ് അഭിനവ് ഫിനിഷ് ചെയ്തത്. 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ നിലവിലെ റെക്കോർഡായ 01:02.27 മറികടന്ന് 01:02.12 എന്ന പുതിയ വേഗം കുറിച്ചു. 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ നിലവിലെ റെക്കോർഡായ 4:53.75 മറികടന്ന് 4:47. 86 ൽ ഫിനിഷ് ചെയ്തു.

കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെയാണ് അഭിനവിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നീന്തലില്‍ ഹാട്രിക് റെക്കോഡ് നേടിയിരിക്കുന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ രണ്ടു വര്‍ഷം മുമ്പത്തെ മീറ്റ് റെക്കോഡ് തിരുത്തിയാണ് അഭിനവ് സ്വര്‍ണമണിഞ്ഞത്.

ജൂനിയ൪ ആൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ വ്യക്തിഗത മെഡ്ലെ, 800 മീറ്റർ ഫ്രീ സ്റ്റെൽ, 400 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ വിഭാഗങ്ങളിലാണ് മോ൯ഗം തീ൪ഥു സാംദേവ് സ്വ൪ണ്ണം നേടിയത്.

400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ നിലവിലെ റെക്കോർഡ് ആയ 5:00.12 മറികടന്ന് 4:50.60 എന്ന സമയത്തിലും 800 മീറ്റർ ഫ്രീ സ്റ്റെൽ ഇനത്തിൽ നിലവിലെ റെക്കോർഡ് ആയ 8:54.11 മറികടന്ന് 8:50.88 എന്ന സമയത്തും 400 മീറ്റർ ഫ്രീ സ്റ്റൈലിൽ 4:19.76 എന്ന നിലവിലെ റെക്കോർഡ് മറികടന്ന് 4:16.25 എന്ന സമയത്തിലുമാണ് മോ൯ഗം റെക്കോഡ് സ്വന്തമാക്കിയത്.

800 മീറ്റർ ഫ്രീ സ്റ്റൈലിലും 400 മീറ്റർ ഫ്രീ സ്റ്റൈലിലും 2023 ലെ സംസ്ഥാന തല കായികമേളയിൽ തന്‍റെ സ്വന്തം റെക്കോഡാണ് മോൻഗം തീർത്ഥു സാംവേദ് ഇത്തവണ മറികടന്നത്. മൂന്നു ദിവസങ്ങളിലായി കോതമംഗലം എം.എ. കോളെജിലെ നീന്തൽ മത്സരങ്ങളിൽ 23 റെക്കോഡുകളാണ് പിറന്നത്. ബെസ്റ്റ് മീറ്റ് റെക്കോഡും ന്യൂ മീറ്റ് റെക്കോഡും ഉൾപ്പടെയാണിത്.

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ