ഗൗതം ഗംഭീർ, അർഷ്ദീപ് സിങ്

 
Sports

ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് 7 വൈഡുകൾ; രോഷാകുലനായി ഗംഭീർ

ഇന്ത‍്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരത്തിൽ 11ാം ഓവറിലായിരുന്നു അർഷ്ദീപ് വൈഡുകളെറിഞ്ഞത്

Aswin AM

മുല്ലൻപുർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഒരോവറിൽ ഏഴ് വൈഡുകളെറിഞ്ഞ് പേസർ അർഷ്ദീപ് സിങ്. തുടരെ തുടരെ അർഷ്ദീപ് വൈഡുകളെറിഞ്ഞതോടെ ഇന്ത‍്യൻ ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ രോഷാകുലനായി.

ഇതിന്‍റെ ദൃശൃങ്ങൾ ക‍്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്. മത്സരത്തിൽ 11ാം ഓവറിലായിരുന്നു അർഷ്ദീപ് വൈഡുകളെറിഞ്ഞത്.

18 റൺസാണ് ആ ഓവറിൽ മാത്രം താരം വഴങ്ങിയത്. അർഷ്ദീപ് എറിഞ്ഞ ആദ‍്യ പന്ത് തന്നെ ഡി കോക്ക് സിക്സർ പറത്തിയിരുന്നു. ഇതേത്തുടർന്ന് സമ്മർദത്തിലായ അർഷ്ദീപ് തുടരെ വൈഡ് എറിയുന്ന കാഴ്ചയാണ് കാണാനായത്. ഐതിഹാസിക താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്കറും താരത്തെ ഇതിന്‍റെ പേരിൽ വിമർശിച്ചിരുന്നു.

എറണാകുളത്ത് 10 നഗരസഭയിലും യുഡിഎഫ് ആധിപത്യം; ഒരിടത്ത് എൽഡിഎഫ്, തൃപ്പൂണിത്തുറയിൽ എൻഡിഎ

ശബരിമല വിവാദം ഏറ്റില്ല; പന്തളം മുനിസിപ്പാലിറ്റി എൽഡിഎഫ് ഭരിക്കും, ബിജെപി മൂന്നാംസ്ഥാനത്ത്

യുഡിഎഫ് വിജയത്തെ അഭിനന്ദിച്ച് ശശി തരൂർ; ബിജെപിയ്ക്കും തരൂരിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്തെ ബിജെപി വിജയം കേരള രാഷ്ട്രീയത്തിലെ സുപ്രധാന നിമിഷമെന്ന് പ്രധാനമന്ത്രി

ഇടതുമുന്നണിയുടെ തോൽവിക്ക് കാരണം വർഗീയത; തിളക്കമാർന്ന ജയം നേടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമായിരുന്നുവെന്ന് വി.ഡി. സതീശൻ