ആഷ്‌ലി ഗാർഡ്‌നർ‌, മോണിക്ക റൈറ്റ്, ജോർജിയ വോൾ

 
Sports

സഹതാരവുമായി ആഷ്‌ലി ഗാർഡ്‌നർക്ക് വഴിവിട്ട ബന്ധം, തന്നെ വഞ്ചിച്ചു; ഗുരുതര ആരോപണവുമായി സ്വവർഗ പങ്കാളി

ആഷ്‌ലിക്ക് സഹതാരമായ ജോർജിയ വോളുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് മോണിക്കയുടെ ആരോപണം

Aswin AM

സിഡ്നി: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ആഷ്‌ലി ഗാർഡ്‌നർക്കെതിരേ ഗുരുതര ആരോപണവുമായി സ്വവർഗ പങ്കാളി മോണിക്ക റൈറ്റ്. ആഷ്‌ലിക്ക് സഹതാരമായ ജോർജിയ വോളുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് മോണിക്കയുടെ ആരോപണം.

ആഷ്‌ലി ജോർജിയയുമായി പ്രണയത്തിലാണെന്നും തന്നെ വഞ്ചിച്ചെന്നുമാണ് മോണിക്ക പറയുന്നത്. 2026ൽ ഓസ്ട്രേലിയ ടി20 ലോകകപ്പ് കിരീടം നേടി ഒരാഴ്ച പിന്നിടുമ്പോളാണ് ഇത്തരത്തിലൊരു ആരോപണം ഉണ്ടായിരിക്കുന്നത്.

മോണിക്കയും ആഷ്‌ലിയും തമ്മിലുള്ള വിവാഹ ബന്ധം തകർന്നുവെന്നാണ് ബ്രിട്ടീഷ് മാധ‍്യമമായ ഡെ‌യ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോർജിയ വോളിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇവർക്കൊപ്പമാണ് തന്‍റെ പങ്കാളി തന്നെ വഞ്ചിച്ചതെന്ന് മോണിക്ക ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

എന്നാൽ ഇക്കാര‍്യത്തിൽ ഇതുവരെ ക്രിക്കറ്റ് ഓസ്ട്രേലിയയോ ആഷ്‌ലി ഗാർഡ്നറോ ജോർജിയ വോളോ പ്രതികരിച്ചിട്ടില്ല. ഇത്തവണ ഇന്ത‍്യയിൽ നടന്ന വനിതാ ഏകദിന ലോകകപ്പിനിടെയാണ് ഇരുവരുടെയും ദാമ്പത‍്യ ബന്ധത്തിൽ വിള്ളലുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. നാലുവർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്