ശ്രീജ അകുല
ടൊയോട്ട: ഏഷ്യൻ ഗെയിംസ് വനിതാ ടേബിൾ ടെന്നീസിൽ വിജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യൻ ടീം. 3-0 എന്ന സ്കോറിനാണ് ഇന്തോനേഷ്യയെ തോൽപ്പിച്ചത്. ഇന്ത്യയുടെ ശ്രീജ അകുല ആദ്യ ഗെയിമിൽ ഇന്തോനേഷ്യൻ താരം നി മഹാറാണിയെ 3-1ന് തോൽപ്പിച്ചു. രണ്ടാമത്തെ ഗെയിമിൽ നി 8-11ന് തിരിച്ചു വന്നു. പക്ഷേ തുടർന്നു നടന്ന രണ്ടു ഗെയിമുകളിലും 11-4,11-4 എന്ന സ്കോറുകളോടെ ശ്രീജ വിജയം ഉറപ്പിച്ചു.
ഇന്തോനേഷ്യയുടെ അൽമൈറ നെബുചാഡ്നെസ്സാറുമായുണ്ടായ മത്സരത്തിൽ ഇന്ത്യയുടെ ദിയ ചിതാലേ 11-9,11-8,11-5 എന്ന സ്കോറുകളോടെ മുന്നേറി.
തുടർന്ന് ഇന്ത്യയുടെ യശസ്വിനി ഘോർപാഡെ എതിർ ടീമിലെ താരമായ സിത്ര രസ്മിയെ 12-10,11-4,11-4 എന്ന സ്കോറിൽ തോൽപ്പിച്ചതോടെ വിജയം പൂർത്തിയായി. ഇന്തോനേഷ്യക്കു പുറമേ സിംഗപ്പൂർ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്.