നേപ്പാളിലെ പ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം

 
Asian Games 2023

നേപ്പാളിലെ പ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി പൊലീസ്, സൈന്യം എന്നിവയെ പ്രദേശത്തേക്ക് അയച്ചതായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു

Namitha Mohanan

കാഠ്മണ്ഡു: നേപ്പാളിൽ തിബത്ത് അതിർത്തിയിലുണ്ടായ കനത്ത മിന്നൽപ്രളയം 400 പേരെ കാണാതായതായി റിപോർടട്ടുകൾ. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്. 8 പേർ മരിച്ചതായി ഔദ്യോഗിക സ്വിരീകരണമുണ്ട്. നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. ബുധനാഴ്ച രാവിലെ ഒൻപതിന് ഭോട്ടെ കോശി നദിയിലാണ് പ്രളയം ഉണ്ടായത്.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി പൊലീസ്, സൈന്യം എന്നിവയെ പ്രദേശത്തേക്ക് അയച്ചതായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. 12 പേരെ സൈന്യം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും പ്രത്യേക മെഡിക്കൽ സംഘങ്ങളെയും വിന്യമിച്ചിട്ടുണ്ട്

ടിബറ്റിൽ നിന്ന് ഉത്ഭവിക്കുന്ന ഭോട്ടെ കോശി നദി നേപ്പാളിലെ ത്രിശൂലി നദിയിൽ ചേരുകയും പിന്നീട് ഇന്ത്യയിൽ ഗണ്ഡക് നദിയായി ഒഴുകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷവും ഭോട്ടെ കോശി നദിയിലുണ്ടായ പ്രളയത്തിൽ ഒൻപത് പേർ മരിക്കുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് പാലവും അന്ന് തകർന്നിരുന്നു. ഗതാഗത-വാണിജ്യ ബന്ധത്തെ ഇത് മാസങ്ങളോളം ബാധിച്ചിരുന്നു.

ഒക്റ്റോബർ 25 മുതൽ കോഴിക്കോട് – ബെംഗളൂരു പുതിയ വിമാന സർവീസുമായി ആകാശ എയർ

തൃശൂരിൽ ലോറി നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം; 2 മരണം

ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മോദിക്ക് 289%, രാഹുൽ ഗാന്ധിക്ക് 180%; ജെൻ സി പ്രതിഷേധത്തിന് പിന്നാലെ കുതിച്ചുയർന്ന് മോദിയുടെയും രാഹുലിന്‍റെയും ഇൻസ്റ്റഗ്രാം എൻഗേജ്‌മെന്‍റ്

നേപ്പാളിൽ വൻ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 8 പേർ മരിച്ചു, 40 പേരെ കാണാതായി