മൂന്നാം ആഷസ് ടെസ്റ്റിൽ നിന്ന്

 
Sports

ഐപിഎൽ ലേലത്തിൽ പൊന്നും വിലയ്ക്ക് വിളിച്ചെടുത്ത താരം ആഷസിൽ ഡക്ക്; ഓസീസിന് 5 വിക്കറ്റ് നഷ്ടം

അർധസെഞ്ചുറി തികച്ച് അലകസ് കാരിയും ജോസ് ഇംഗ്ലിസുമാണ് ക്രീസിൽ

Aswin AM

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടം. ചായസമയത്തിന് പിരിയുമ്പോൾ 194 റൺസായിരുന്നു ഓസീസ് അടിച്ചെടുത്തിരുന്നത്. അർധസെഞ്ചുറി തികച്ച് അലകസ് കാരിയും ജോസ് ഇംഗ്ലിസുമാണ് ക്രീസിൽ.

ഇംഗ്ലണ്ടിനു വേണ്ടി ജോഫ്രാ ആർച്ചർ മൂന്നും ബ്രൈഡൻ കാർസെ, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 82 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ.

പതിവിന് വിപരീതമായി മധ‍്യനിരയിലാണ് ഉസ്മാൻ ഖവാജ ബാറ്റിങ്ങിനിറങ്ങിയത്. 10 ബൗണ്ടറി അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഓപ്പണർമാരായ ജേക്ക് വെതറാൾഡിനും (10) ട്രാവിസ് ഹെഡിനും (18) തിളങ്ങാൻ സാധിച്ചില്ല.

പിന്നാലെയെത്തിയ മാർനസ് ലബുഷെയ്നെ 19 റൺസെടുത്ത് പുറത്തായി. ഐപിഎൽ മിനി ലേലത്തിൽ 25.2 കോടി രൂപയ്ക്ക് കോൽക്കത്ത സ്വന്തമാക്കിയ കാമറൂൺ ഗ്രീൻ സംപൂജ‍്യനായി മടങ്ങി.കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഇത്തവണ പാറ്റ് കമ്മിൻസാണ് ഓസീസിനെ നയിക്കുന്നത്. സ്റ്റീവ് സ്മിത്ത് പ്ലെയിങ് ഇലവവനിൽ ഇല്ല.

നിയമനത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവും; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

പാനൂരിലെ ആക്രമണം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം; ആക്രമണം പെട്രോൾ വാങ്ങാൻ കുപ്പി നൽകിയില്ലെന്ന് ആരോപിച്ച്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 480 രൂപ കൂടി

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരേ വഞ്ചനാ കുറ്റം ചുമത്തി