bcci, byju's 
Sports

ബൈ​ജൂ​സി​ന് ബി​സി​സി​ഐ​യു​ടെ നോ​ട്ടീ​സ്

ഹ​ര്‍ജി​യി​ല്‍ പ്ര​മു​ഖ ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സി​ന് കോടതി നോട്ടീസ് അ​യ​ച്ചി​ട്ടു​ണ്ട്.

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍സ​ര്‍ ആ​യി​രു​ന്ന മ​ല​യാ​ളി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ജൂ​സ് 158 കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ക ന​ല്‍കാ​ന്‍ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് കാ​ണി​ച്ച് കോ​ട​തി​യി​ല്‍ ബി​സി​സി​ഐ​യു​ടെ ഹ​ര്‍ജി. ഹ​ര്‍ജി​യി​ല്‍ പ്ര​മു​ഖ ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സി​ന് കോടതി നോട്ടീസ് അ​യ​ച്ചി​ട്ടു​ണ്ട്.

ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍ക​ണ​മെ​ന്ന് കാ​ട്ടി നാ​ഷ​ണ​ല്‍ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ല്‍ (എ​ന്‍സി​എ​ല്‍ടി) ആ​ണ് ബൈ​ജൂ​സി​ന് നോ​ട്ടീ​സ് ന​ല്‍കി​യ​ത്. 22ന് ​ട്രൈ​ബ്യൂ​ണ​ല്‍ ഹ​ര്‍ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ബൈ​ജൂ​സ് ന​ല്‍കു​ന്ന മ​റു​പ​ടി​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​തി​ന് അ​വ​സ​രം ന​ല്‍കി തു​ട​ര്‍ന്ന് ബി​സി​സി​ഐ​യ്ക്കും ഒ​രാ​ഴ്ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് ശേ​ഷ​മാ​ണ് ഹ​ര്‍ജി പ​രി​ഗ​ണി​ക്കു​ക.

സ്പോ​ണ്‍സ​ര്‍ഷി​പ്പ് ഇ​ന​ത്തി​ല്‍ 158 കോ​ടി രൂ​പ ന​ല്‍കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി എ​ന്ന് കാ​ണി​ച്ചാ​ണ് ബൈ​ജൂ​സി​നെ​തി​രെ ബി​സി​സി​ഐ എ​ന്‍സി​എ​ല്‍ടി​യെ സ​മീ​പി​ച്ച​ത്.2019ലാ​ണ് ബൈ​ജൂ​സ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍സ​ര്‍ ആ​കു​ന്ന​ത്. 2023 മാ​ര്‍ച്ച് വ​രെ ബൈ​ജൂ​സാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ സ്പോ​ണ്‍സ​ര്‍. പി​ന്നീ​ട് ഈ ​ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ച ബി​സി​സി​ഐ ഇ​ന്ത്യ​യു​ടെ വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​നം മു​ത​ല്‍ സ്പോ​ണ്‍സ​ര്‍ഷി​പ്പ് ഡ്രീം ​ഇ​ല​വ​നു വ​ന്‍തു​ക​യ്ക്ക് ന​ല്‍കു​ക​യാ​യി​രു​ന്നു.

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി

ഓഫിസ് പിടിച്ചെടുക്കും; ക‍്യാനഡ‍യിലെ ഇന്ത‍്യൻ കോൺസുലേറ്റിനെതിരേ ഭീഷണിയുമായി ഖലിസ്ഥാൻ

മാധ‍്യമങ്ങളെ കാണാൻ എ.കെ. ആന്‍റണി; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ചേക്കും

വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ