ഗൗതം ഗംഭീർ, ശ്രേയസ് അയ്യർ

 
Sports

ഇന്ത്യയുടെ ദയനീയ പ്രകടനം ബിസിസിഐ അവലോകനം ചെയ്യും

ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ ടി20 പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ബിസിസിഐ വിശദമായ അവലോകന നടത്തും. ഏകദിന പരമ്പരയ്ക്കു ശേഷമാണ് യോഗം.

Sports Desk

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തെക്കുറിച്ച് ഏകദിന പരമ്പരയ്ക്കു ശേഷം ബിസിസിഐ അവലോകന യോഗം ചേരുമെന്ന് സെക്രട്ടറി ദേവജിത് സൈക്കിയ. അയർലൻഡിനോടും ഇംഗ്ലണ്ടിനോടും ടി20 പരമ്പരകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ബിസിസിഐയുടെ നടപടി. എന്നാൽ, പെട്ടെന്നുള്ള തീരുമാനങ്ങൾ ബോർഡ് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ സ്ഥാനത്തിന് നിലവിൽ ഭീഷണിയില്ല. 2027-ലെ ഏകദിന ലോകകപ്പ് വരെയാണ് അദ്ദേഹത്തിന് ബിസിസിഐയുമായുള്ള കരാർ. ജൂലൈ 19-ന് ഏകദിന പരമ്പര അവസാനിച്ച ശേഷം ടീമിലെ പ്രധാന അംഗങ്ങളുമായി ചേർന്ന് പിഴവുകൾ ചർച്ച ചെയ്യുമെന്ന് ബിസിസിഐ സെക്രട്ടറി പറഞ്ഞു. ടീമിന്‍റെ പ്രകടനവും പരിഹാര മാർഗങ്ങളും മാത്രമായിരിക്കും സംസാരിക്കുക.

അതേസമയം, സഞ്ജു സാംസണെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതും, പ്ലേയിങ് ഇലവനിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തുന്നതും വലിയ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ടീം സെലക്ഷനിലും കമ്മ്യൂണിക്കേഷനിലും വ്യക്തതയില്ലായ്മ ഉണ്ടോ എന്ന ചോദ്യവും ഗംഭീറിനെതിരേ ഉയരുന്നുണ്ട്.

ടി20 ലോകകപ്പ് കിരീടം നേടി നാല് മാസം പിന്നിടുമ്പോഴാണ് ഇന്ത്യൻ ടീം ഇത്തരമൊരു മോശം അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഏകദിന പരമ്പരയിൽ ടീം മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ചെന്നൈയിൽ

ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദന മരം മുറിച്ചു; മൈലാഞ്ചിയെന്നു കരുതിയെന്ന് വിശദീകരണം

''അയ്യപ്പനെന്തിന് പബ്ലിസിറ്റി!'' ഇനി സംഗമമില്ലെന്ന് ജയകുമാർ

ട്രംപിനെ വധിക്കാൻ ഇറാന്‍റെ പുതിയ ഗൂഢാലോചന

'എം.വി. ഗോവിന്ദന്‍റെ സംസാര രീതി ശരിയല്ല, പിണറായി വിജയന്‍റെ ധാർഷ്ട‍്യം തിരിച്ചടിയായി'; വിമർശനം