Sports

ബ്ലൈൻഡ് ഫുട്ബോൾ ചാംപ്യൻഷിപ്: ഇന്ത്യൻ ടീം തായ്‌ലന്റിലേക്ക്

കൊച്ചി: തായ്‌ലൻഡിലെ ബാങ്കോക്കിൽ വെച്ച് നടക്കുന്ന അന്തരാഷ്ട്ര ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ പ്രഘ്യാപിച്ചു. കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച നടന്ന ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച് ഇവാൻ വുകോമനോവിച്ച് ആണ് ടീമിനെ പ്രഘ്യാപിച്ചത്.

മാർച് 16 മുതൽ ആരംഭിച്ച അവസാന ഘട്ട പരിശീലന ക്യാമ്പിന് ശേഷം 24 നു ഇന്ത്യ ടീം തായ്‌ലന്റിലേക് തിരിക്കും. ഈ മാസം 26നു ആദ്യ മത്സരത്തിൽ ഇന്ത്യ ജപ്പാനെ നേരിടും, തുടർന്നുള്ള ദിവസനങ്ങളിൽ തായ്‌ലാൻഡും ലാവോസുമാണ് ഇന്ത്യയുടെ എതിരാളികൾ.

ആലപ്പുഴ സ്വദേശി ഗോൾ കീപ്പർ സുജിത് പി എസ് ആണ് ഇന്ത്യൻ ടീമിൽ ഇടം നേടിയ ഏക മലയാളി. ടൂർണമെന്റിലേക് ഇന്ത്യയിൽ നിന്നും ഒരു മലയാളിയടക്കം രണ്ടു റഫറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി ബൈജു എ ആണ് ഇന്റർനാഷണൽ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിലേക്ക് ക്ഷണം ലഭിച്ച മലയാളി റഫറി.

ടീം അംഗങ്ങൾ

ആകാശ് സിംഗ് (ഉത്തർ പ്രദേശ് ), ക്ലിങ്‌സോൺ ഡി മാറാക് (മേഘാലയ ) പ്രദീപ് പട്ടേൽ (ഡൽഹി ) പ്രകാശ് ചൗധരി (ഡൽഹി ) സാഹിൽ (ഉത്തരാഖണ്ഡ്) തുഷാർ കുമാർ (ഉത്തർ പ്രദേശ് ) വിഷ്ണു വഗേല (ഗുജറാത്ത്)

ഗോൾ കീപ്പർസ്: സുജിത് പി എസ് (കേരളം) യുവൻശങ്കർ എസ് (തമിഴ്നാട് )

ഒഫീഷ്യൽസ് : സുനിൽ ജെ മാത്യു (ഹെഡ് കോച്ച് ) ഡിയോതാസോ യഹോ (ഗോൾ ഗൈഡ് )

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം

കേരളത്തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത