ബ്രസീൽ ഫുട്ബോൾ ടീം
ന‍്യൂഡൽഹി: ഒക്റ്റോബർ മൂന്നിന് കോൽക്കത്തയിൽ ഇന്ത‍്യക്കെതിരേ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ പ്രഖ‍്യാപിച്ചു. റയൽ മഡ്രിഡ് വിങ്ങർ വിനീഷ‍്യസ് ജൂനിയർ, ബാഴ്സലോണ ഫോർവേഡ് റാഫീഞ്ഞ എന്നിവർ അടങ്ങുന്ന മികച്ച താരനിരയാണ് ബ്രസീലിനുള്ളത്.
ചരിത്രത്തിലാദ‍്യമായാണ് പുരുഷ അന്താരാഷ്ട്ര ഫുട്ബോളിൽ സീനിയർ തലത്തിൽ ബ്രസീലും ഇന്ത‍്യയും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ലോക ഫുട്ബോളിലെ മികച്ച ടീമുകളിലൊന്നായ ബ്രസീലുമായി ഏറ്റുമുട്ടാനുള്ള സുവർണാവസരമാണ് ഇന്ത‍്യൻ ടീമിന് വന്നെത്തിരിയിരിക്കുന്നത്.
അതേസമയം, ചെൽസി താരങ്ങളായ എസ്റ്റെവോ, ജാവോ പെഡ്രോ, ബൗൺമൈൗത്ത് ഫോർവേഡ് റയാൻ ഫ്ളെമെംഗോയുടെ പെഡ്രോ അടക്കമുള്ള താരങ്ങളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത‍്യയ്ക്കെതിരേ കളിക്കുന്നതിന് മുൻപ് ഓസ്ട്രേലിയക്കെതിരേ സെപ്റ്റംബർ 25, 29 തീയതികളിലായി രണ്ടു മത്സരങ്ങൾ ബ്രസീൽ കളിക്കും.
അതിനു ശേഷമാണ് കോൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ ടീം കളിക്കുക. ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന്‍റെ ഭാഗമായി ബ്രസീൽ പ്രതിനിധി സംഘം കോൽക്കത്തയിലെത്തുകയും സ്റ്റേഡിയത്തിലെ കളിസ്ഥലം നിരപ്പല്ലാത്തതിനാൽ കടുത്ത ആശങ്കയും രേഖപ്പെടുത്തിയിരുന്നു.
ബ്രസീൽ ടീം
ഗോൾകീപ്പർ: ഹ‍്യൂഗോ സൗസ, പെഡ്രോ മൊറോസ്കോ, ഒറ്റാവിയോ
ഡിഫൻഡർമാർ: ആർതർ ഡയസ്, ഡഗ്ലസ് സാന്‍റോസ്, ഗബ്രിയേൽ മഗലെസ്, ജെയർ, മാർക്വുഞ്ഞോസ്, മത്തേസീഞ്ഞോ, മൗറോ ജൂനിയർ, വിറ്റോർ റെയ്സ്, വെസ്ലെ
മിഡ്ഫിൽഡർമാർ: ആന്ദ്രെ സാന്‍റോസ്, ബ്രെനെ ബൈഡൻ, ബ്രൂണോ ഗ‍്യുമെയ്റസ്, ഡാനിലോ, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോന്‍റമ്പോ
ഫോർവേഡ്സ്: എൻഡ്രിക്, എസ്റ്റെവോ, ജാവോ പെഡ്രോ, പെഡ്രോ, റാഫീഞ്ഞ, റയാൻ, സാമുവൽ ലിനി, വിനീഷ‍്യസ് ജൂനിയർ