ജസ്പ്രീത് ബുംറ 
Sports

''ബുംറ എന്നെക്കാൾ 1000 മടങ്ങ് മികച്ചവൻ'', പറയുന്നത് ഇന്ത്യയുടെ ഇതിഹാസ താരം

ട്വന്‍റി20 ലോകകപ്പിൽ ഇതുവരെ 11 വിക്കറ്റ് നേടിക്കഴിഞ്ഞ ബുംറ ആകെ 23 ഓവറാണ് എറിഞ്ഞത്. ഓവറിൽ ശരാശരി വഴങ്ങിയത് 4.08 റൺസ് മാത്രം.

VK SANJU

ന്യൂഡൽഹി: തന്‍റെ ഏറ്റവും മികച്ച കാലത്തെക്കാൾ ആയിരം മടങ്ങ് മികവുള്ള ബൗളറാണ് ഇപ്പോഴത്തെ ജസ്പ്രീത് ബുംറയെന്ന് ഇതിഹാസ താരം കപിൽ ദേവ്.

ട്വന്‍റി20 ലോകകപ്പിൽ ഇതുവരെ 11 വിക്കറ്റ് നേടിക്കഴിഞ്ഞ ബുംറ ആകെ 23 ഓവറാണ് എറിഞ്ഞത്. ഓവറിൽ ശരാശരി വഴങ്ങിയത് 4.08 റൺസ് മാത്രം.

ഇന്ത്യക്കായി 26 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബുംറ 159 വിക്കറ്റും നേടിയിട്ടുണ്ട്. 89 ഏകദിന മത്സരങ്ങളിൽ 149 വിക്കറ്റും സ്വന്തം. ട്വന്‍റി20യിൽ 68 മത്സരങ്ങളിൽ 85 വിക്കറ്റ്.

അതേസമയം, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടറായി കരുതപ്പെടുന്ന കപിൽദേവ് നേടിയ 434 ടെസ്റ്റ് വിക്കറ്റുകൾ അന്നത്തെ റെക്കോഡായിരുന്നു. 253 ഏകദിന വിക്കറ്റും കപിലിന്‍റെ പേരിലുണ്ട്.

കപിൽ ദേവും ജസ്പ്രീത് ബുംറയും പരസ്യ ചിത്രത്തിൽ.

1983ൽ ഇന്ത്യയെ കന്നി ലോകകപ്പിലേക്കു നയിച്ച ക്യാപ്റ്റനാണ് കപിൽ ദേവ്. ഇന്ത്യൻ ടീമിന്‍റെ കായിക്ഷമതയെയും അദ്ദേഹം പ്രശംസിച്ചു. തന്‍റെ തലമുറയിലെ കളിക്കാരെക്കാൾ കായിക്ഷമത ഇപ്പോഴത്തെ കളിക്കാർക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കഠിനാധ്വാനമാണ് അതിനു കാരണമെന്നും കപിൽ.

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ

ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം; അമിത് ഷായ്ക്ക് കത്ത‍യച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് 13 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി ആശാപ്രവർത്തകർ; സംഘർഷം

സമോസയുടെ പേരിൽ വഴക്ക്; 65കാരനെ വെട്ടിക്കൊന്നു