ആകാശ് മധ്‌വാൾ

 
IPL

പരുക്കേറ്റ ആയുഷ് മാത്രെയ്‌ക്ക് പകരം യുവ പേസറെ ഉൾപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്

ബാറ്റർക്കു പകരം പേസർ ആകാശ് മധ്‌വാളിനെയാണ് സിഎസ്കെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: പരുക്കേറ്റതിനെത്തുടർന്ന് ഇത്തവണത്തെ ഐപിഎൽ സീസൺ നഷ്ടമായ ആയുഷ് മാത്രെയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് പകരക്കാരനെ കണ്ടെത്തി. ബാറ്റർക്കു പകരം പേസർ ആകാശ് മധ്‌വാളിനെയാണ് സിഎസ്കെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുംബൈ ഇന്ത‍്യൻസിനെതിരേ വ‍്യാഴാഴ്ച വാംഖഡെയിൽ മത്സരം നടക്കാൻ‌ മണിക്കൂറുകൾ ശേഷിക്കെയാണ് ടീം മാനേജ്മെന്‍റിന്‍റെ നിർണായക പ്രഖ‍്യാപനം. ആയുഷിനു പുറമെ പേസർ ഖലീൽ അഹമ്മദും പരുക്കേറ്റ് പുറത്തായിരുന്നു. ഈ സാഹചര‍്യത്തിലാണ് ആകാശിനെ ടീമിലെടുത്തതെന്നാണ് വിവരം.

2023, 2024 സീസണുകളിൽ മുംബൈ ഇന്ത‍്യൻസിനു വേണ്ടി കളിച്ചിട്ടുള്ള ആകാശിനെ ഇത്തവണത്തെ മെഗാ ലേലത്തിൽ സ്വന്തമാക്കാൻ ഒരു ടീം ഫ്രാഞ്ചൈസിയും തയാറായിരുന്നില്ല. ന‍്യൂബോളിലും ഡെത്ത് ഓവറുകളും നന്നായി എറിയാൻ കെൽപ്പുള്ള ആകാശ് ടീമിനൊപ്പം ചേരുമ്പോൾ ചെന്നൈയുടെ ബൗളിങ് നിര ശക്തമാകുമെന്ന് പ്രതീക്ഷിക്കാം.

മാസപ്പടി കേസിൽ വീണ വെള്ളിയാഴ്ച ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് ഇഡി മെയില്‍

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം