കുൽദീപ് യാദവ്

 
IPL

ഖലീൽ അഹമ്മദിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പർ കിങ്സ്; നുവാൻ തുഷാരയ്ക്ക് പകരം ഇംഗ്ലണ്ട് താരത്തെ ടീമിലെടുത്ത് ആർസിബി

മീഡിയം പേസർ കുൽദീപ് യാദവിനെയാണ് ചെന്നൈ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Aswin AM

ന‍്യൂഡൽഹി: പരുക്കിനെത്തുടർന്ന് ഇത്തവണത്തെ ഐപിഎൽ സീസൺ നഷ്ടമായ ഖലീൽ അഹമ്മദിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പർ‌ കിങ്സ്. മീഡിയം പേസർ കുൽദീപ് യാദവിനെയാണ് ചെന്നൈ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ താരത്തിന്‍റെ വരവോടെ ചെന്നൈയുടെ ബൗളിങ് നിര ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മുൻപ് 2021 സീസണിൽ 3 മത്സരങ്ങൾ രാജസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട് കുൽദീപ്. അതേസമയം, നിയമകുരുക്കിൽ പെട്ട് ഐപിഎൽ കളിക്കാൻ പറ്റാതിരുന്ന ശ്രീലങ്കൻ പേസർ നുവാൻ തുഷാരയ്ക്ക് പകരം ഇംഗ്ലണ്ട് താരം റിച്ചാർഡ് ഗ്ലീസണെ ആർസിബി ടീമിലെടുത്തു.

റിച്ചാർഡ് ഗ്ലീസൺ

ഇംഗ്ലണ്ടിനു വേണ്ടി 6 ടി20 മത്സരങ്ങൾ മാത്രമെ ഗ്ലീസൺ കളിച്ചിട്ടുള്ളൂവെങ്കിലും ചെന്നൈയ്ക്കും മുംബൈയ്ക്കും വേണ്ടി കളിച്ചിട്ടുള്ള പരിചയസമ്പത്ത് ഗുണകരമാകും.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ ഒക്റ്റോബർ 1 മുതൽ മരവിപ്പിക്കും

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി