.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

തു​ര്‍ക്കി​ക്കും സി​റി​യ​യ്ക്കും വി​മാ​നം നി​റ​യെ സ​ഹാ​യ​വു​മാ​യി റൊ​ണാ​ള്‍ഡോ

ഭൂ​ക​മ്പ​ത്തി​ല്‍ പി​താ​വി​നെ ന​ഷ്ട​മാ​യ പ​ത്തു വ​യ​സു​കാ​ര​ന്‍ ന​ബീ​ല്‍ റൊ​ണാ​ള്‍ഡോ​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്

MV Desk

റി​യാ​ദ്: മ​റ്റ് ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​നാ​യി സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ. ഭൂ​ക​മ്പം ത​ക​ര്‍ത്ത തു​ര്‍ക്കി​ക്കും സി​റി​യ​യ്ക്കും ഒ​രു വി​മാ​നം നി​റ​യെ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും ന​ല്‍കി​യാ​ണ് റൊ​ണാ​ള്‍ഡോ മാ​ന​വി​ക​ത​യു​ടെ വ​ലി​യ മാ​തൃ​ക കാ​ണി​ച്ചു​ത​ന്ന​ത്. ടെ​ന്‍റു​ക​ള്‍ നി​ര്‍മി​ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ള്‍, ഭ​ക്ഷ​ണ പാ​യ്ക്ക​റ്റു​ക​ള്‍, ത​ല​യി​ണ, പു​ത​പ്പ്, ബെ​ഡ്, കു​ട്ടി​ക​ള്‍ക്കു​ള്ള ഭ​ക്ഷ​ണം, പാ​ല്‍, മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യ​ട​ക്കം മൂ​ന്ന​ര ല​ക്ഷം ഡോ​ള​ര്‍ വി​ല​മ​തി​ക്കു​ന്ന അ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് റൊ​ണാ​ള്‍ഡോ വി​മാ​ന​ത്തി​ല്‍ സി​റി​യ​യി​ലേ​ക്കും തു​ര്‍ക്കി​യി​ലേ​ക്കു​മാ​യി അ​യ​ച്ച​ത്.

ലോ​ക​ത്തെ ന​ടു​ക്കി​യ ദു​ര​ന്ത​ത്തി​ല്‍ റൊ​ണാ​ള്‍ഡോ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു​പോ​ലെ ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് സ​ഹാ​യ​മ​ത്തെി​ക്കാ​നു​ള്ള പ​ണം സ്വ​രൂ​പി​ക്കാ​നാ​യി തു​ര്‍ക്കി താ​രം മെ​റി​ഹ് ഡെ​മി​റാ​ലി​ന് താ​ന്‍ ഒ​പ്പി​ട്ട് ന​ല്‍കി​യ ജേ​ഴ്സി ലേ​ല​ത്തി​ല്‍ വ​യ്ക്കാ​നും റൊ​ണാ​ള്‍ഡോ അ​നു​മ​തി ന​ല്‍കി​യി​രു​ന്നു.

അ​വ​ന്‍ ക​ണ്ടു റൊ​ണാ​ള്‍ഡോ​യെ, ക​ണ്‍നി​റ​യെ നി​ന്നു​ള്ള ന​ബീ​ല്‍ സ​യ്യി​ദ് എ​ന്ന ബാ​ല​ന്‍ വ​ലി​യ ഒ​രു സ്വ​പ്നം സാ​ര്‍ഥ​ക​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. അ​വ​ന് ത​ന്‍റെ പ്രി​യ​താ​ര​ത്തെ നേ​രി​ല്‍ക്കാ​ണാ​നും താ​ര​ത്തി​നൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നും സാ​ധി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഭൂ​ക​മ്പ​ത്തി​ല്‍ പി​താ​വി​നെ ന​ഷ്ട​മാ​യ പ​ത്തു വ​യ​സു​കാ​ര​ന്‍ ന​ബീ​ല്‍ റൊ​ണാ​ള്‍ഡോ​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്. സി​റി​യ​യി​ല്‍ നി​ന്നു​ള്ള ന​ബീ​ലി​നെ സൗ​ദി പ്രോ ​ലീ​ഗി​ല്‍ അ​ല്‍ ബാ​തി​നെ​തി​രാ​യ മ​ത്സ​ര​ശേ​ഷം അ​ല്‍ന​സ​ര്‍ താ​രം റൊ​ണാ​ള്‍ഡോ ചേ​ര്‍ത്തു​പി​ടി​ച്ച​ത്. റൊ​ണാ​ള്‍ഡോ​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് ന​ബീ​ല്‍. ത​ന്‍റെ ഇ​ഷ്ട താ​ര​ത്തി​ന്‍റെ മ​ത്സ​രം നേ​രി​ല്‍ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് അ​ല്‍ ന​സ​ര്‍ ക്ല​ബ്ബ് ന​ബീ​ലി​നെ സൗ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ന​ബീ​ലി​ന്‍റെ ആ​ഗ്ര​ഹം സി​റി​യ​യി​ലെ​ത്തി​യ സൗ​ദി ദു​രി​താ​ശ്വാ​സ സം​ഘം അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍ന്ന് ഇ​ക്കാ​ര്യം അ​ല്‍ ന​സ​ര്‍ ക്ല​ബ്ബ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ല്‍ ന​സ്റും അ​ല്‍ ബാ​തി​നു​മാ​യു​ള്ള മ​ത്സ​രം കാ​ണാ​നെ​ത്തി​യ ന​ബീ​ലി​നെ മ​ത്സ​ര​ശേ​ഷ​മാ​ണ് റൊ​ണാ​ള്‍ഡോ നേ​രി​ല്‍ക്ക​ണ്ട​ത്.

സൈനിക ബലത്തിലൂടെ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി

സംസ്ഥാനത്ത് എല്ലാവർക്കും ആരോ​ഗ്യപരിരക്ഷ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്

എം.ആര്‍. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

"ലജ്ജ തോന്നുന്നു, ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കുന്ന സർക്കാർ"; വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ ചിന്മയി