ദിവ്യ ദേശ്‌മുഖ്

 
Sports

വനിതാ ചെസ് ലോകകപ്പ്: കിരീടത്തിൽ മുത്തമിട്ട ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ് | Video

രണ്ട് ഇന്ത്യൻ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ വനിതാ ചെസ് ലോകകപ്പ് മത്സരം

വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ദിവ്യ ദേശ്‌മുഖിന് കിരീടം. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദിവ്യ. കിരീടത്തോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും 19കാരിയായ ദിവ്യയെ തേടിയെത്തി.

2025 വനിതാ ചെസ് ലോക കപ്പ് ഒന്നും രണ്ടും സ്ഥാനം ഇന്ത്യക്ക് സ്വന്തം. ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്ന വനിതാ ചെസ് ലോകകപ്പിന്‍റെ ഫൈനലിലെ രണ്ടാം ഗെയിമും കഴിഞ്ഞ ദിവസം സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തിയത്.

ലോക ചാംപ്യനായതിലൂടെ 50,000 ഡോളറാണ് ദിവ്യക്ക് സമ്മാനത്തുകയായി ലഭിക്കുക. ഏകദേശം 44 ലക്ഷം ഇന്ത്യൻ രൂപയോളം വരും അത്. പക്ഷെ ഇതു പുരുഷ വിഭാഗത്തിലെ സമ്മാനത്തുകയേക്കാള്‍ കുറവാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. പുരുഷ വിഭാഗത്തില്‍ ലോകചാംപ്യനാവുന്ന താരത്തിന്‍റെ സമ്മാനത്തുക 1,10,000 ഡോളറാണ്. അതിന്‍റെ പകുതി പോലും വനിതാ ലോക ചാംപ്യനു ലഭിക്കുന്നില്ല.

ഹെഡിനെ പിന്തള്ളി; ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി യുവ ഇന്ത‍്യൻ താരം

ഇന്ത്യയിലെ അല്‍-ഖ്വയ്‌ദയുടെ മുഖ്യ ആസൂത്രക ബംഗളൂരുവിൽ പിടിയിൽ

ഇന്ത‍്യക്ക് തിരിച്ചടി; ഓവൽ ടെസ്റ്റിൽ ബുംറ കളിച്ചേക്കില്ല

നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കണ്ണൂരിൽ രണ്ടു മക്കളുമായി യുവതി കിണറ്റിൽ ചാടി