ടി20 ലോകകപ്പിലേക്കുള്ള പ്രാഥമിക ടീമിനെ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്; ഹാരി ബ്രൂക്ക് നയിക്കും

 
Sports

ടി20 ലോകകപ്പിലേക്കുള്ള പ്രാഥമിക ടീമിനെ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്; ഹാരി ബ്രൂക്ക് നയിക്കും

15 അംഗ ടീമിനെ യുവതാരം ഹാരി ബ്രൂക്ക് നയിക്കും

Aswin AM

ലണ്ടൻ: 2026 ടി20 ലോകകപ്പിലേക്കുള്ള പ്രാഥമിക ടീമിനെ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്. 15 അംഗ ടീമിനെ യുവതാരം ഹാരി ബ്രൂക്ക് നയിക്കും. 2024 ലോകകപ്പ് ടീമിലുണ്ടായിരുന്ന ജോഷ് ബട്‌ലർ, ഫിൽ സോൾട്ട് എന്നിവരടക്കം 8 താരങ്ങൾ ഇത്തവണയും ടീമിലുണ്ട്.

അതേസമയം, ജോണി ബെയർസ്റ്റോ, ക്രിസ് ജോർദാൻ, ലിയാം ലിവിങ്സ്റ്റൺ, മാർക്ക് വുഡ്, റീസ് ടോപ്‌ലി എന്നീ പ്രമുഖ താരങ്ങളെ ഒഴിവാക്കി. റെഹാൻ അഹമ്മദ്, ടോം ബാന്‍റൺ, ജേക്കബ് ബെഥേൽ, ലിയാം ഡോസൺ, ജാമി ഓവർടൺ, ജോഷ് ടങ്, ലൂക്ക് വുഡ് എന്നിവരാണ് പുതുമുഖങ്ങൾ. ഇന്ത‍്യയും ശ്രീലങ്കയും വേദിയാവുന്ന ലോകകപ്പ് ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് ആരംഭിക്കുക.

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക് (ക‍്യാപ്റ്റൻ), ടോം ബാന്‍റൺ, ജോഷ് ബട്‌ലർ, ജേക്കബ് ബെഥേൽ, റെഹാൻ അഹമ്മദ്, ജോഫ്രാ ആർച്ചർ, സാം കറൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ജാമി ഓവർടൺ, ആദിൽ റാഷിദ്, ഫിൽ സോൾട്ട്, ജോഷ് ടങ്, ലൂക്ക് വുഡ്

ശബരിമല സ്വർണക്കൊള്ള; മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും ചോദ്യം ചെയ്ത് വിട്ടയച്ചു

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച മുതൽ

പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയം കൂട്ടി സർക്കാർ ഉത്തരവ്

സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റ് വിവാദത്തിൽ

വനിതാ പ്രമീയർ ലീഗിൽ നിന്ന് രണ്ട് ഓസ്ട്രേലിയൻ താരങ്ങൾ പിന്മാറി