ഗുകേഷ് വിജയിച്ചതിനു ശേഷം 
Sports

ഡിങ്ങിന്‍റെ അബദ്ധം തിരിച്ചറിഞ്ഞതാണ് ജീവിതത്തിലെ മികച്ച നിമിഷം: ഗുകേഷ്|Video

10 വർഷമായി ഈ നിമിഷം സ്വപ്നം കാണുന്നുവെന്ന് ലോക ചെസ് ചാംപ്യൻഷിപ്പ് നേടിയതിനു ശേഷം ഗുകേഷ് പ്രതികരിച്ചു.

സെന്‍റോസ:10 വർഷമായി ഈ നിമിഷം സ്വപ്നം കാണുന്നുവെന്ന് ലോക ചെസ് ചാംപ്യൻഷിപ്പ് നേടിയതിനു ശേഷം ഗുകേഷ് പ്രതികരിച്ചു. ചൈനീസ് താരവും മുൻ ചാംപ്യനുമായ ഡിങ് ലിറെൻ പരാജയം സമ്മതിച്ചതോടെ ആനന്ദാശ്രു പൊഴിച്ചു കൊണ്ടാണ് ഗുകേഷ് വിജയത്തെ സ്വീകരിച്ചത്. ടീമിലെ ഓരോരുത്തരോടും നന്ദി പറയുന്നു. ഓരോ ചെസ് പ്ലേയറും അനുഭവിക്കേണ്ട നിമിഷമാണിത്. ഞാനിപ്പോൾ എന്‍റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചെസ് താരങ്ങളിൽ ഒരാളാണ് ഡിങ് എന്ന് നമുക്കെല്ലാം അറിയാം.

കടുത്ത സമ്മർദത്തിലൂടെയാണ് കടന്നു പോയിരുന്നത്. എന്നെ സംബന്ധിച്ച് ഡിങ് യഥാർഥ ലോക ചാംപ്യൻ തന്നെയാണെന്നും ഗുകേഷ് പറഞ്ഞു. ഡിങ്ങിന് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞതാണ് ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷം.

58 മൂവിലാണ് ഗുകേഷ് പതിനാലാം റൗണ്ടിൽ ഡിങ്ങിനെ മുട്ടു കുത്തിച്ചത്. തന്‍റെ നീക്കത്തിൽ അബദ്ധം പറ്റിയെന്ന് തിരിച്ചറിയുന്നുവെന്നും അതിന്‍റെ ഞെട്ടലിലാണ് താനെന്നും പരാജയത്തിനു പിന്നാലെ ഡിങ് പ്രതികരിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ