ബ്രസീൽ റെഡി ടു സ്റ്റാർട്; കന്നിപ്പോരിനൊരുങ്ങി ടീമും ആരാധകരും

 
FIFA World Cup

ബ്രസീൽ റെഡി ടു സ്റ്റാർട്; കന്നിപ്പോരിനൊരുങ്ങി ടീമും ആരാധകരും

എതിരാളി ആഫ്രിക്കൻ ടീം മൊറോക്കോ

Sports Desk

ന്യൂജഴ്സി: യഥാർഥ കളി ഇനിയാണ് തുടങ്ങുക. ഫുട്ബോളിലെ രാജക്കാന്മാരും അഞ്ചു തവണ ചാംപ്യൻമാരുമായ ബ്രസീൽ ലോകകപ്പിൽ ഞായറാഴ്ച‌ കന്നിപ്പോരിന് ഇറങ്ങും. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് കളി. ന്യൂജഴ്സി സ്റ്റേഡിയത്തിൽ കാനറിപ്പടയെ കാത്തുനിൽക്കുന്ന് ആഫ്രിക്കൻ സംഘമായ മൊറോക്കോ. ഗ്രൂപ്പ് സിയിലെ തികച്ചും വ്യത്യസ്തങ്ങളായ രണ്ടു ശൈലികൾ തമ്മിലെ മുഖാമുഖം തീപാറുമെന്നതിൽ സംശ‍യമില്ല.1998ലാണ് മൊറോക്കോയും ബ്രസീലും ഇതിനു മുൻപ് ലോകകപ്പിൽ ഏറ്റുമുട്ടിയത്. അന്നു ജയം 3-0ന് ബ്രസീലിനൊപ്പം നിന്നു.

2002നുശേഷം ലോക കിരീടം അന്യമായ ബ്രസീൽ ഇക്കുറി അതു വീണ്ടെടുക്കാൻ കച്ചകെട്ടിയാണ് ഇറങ്ങുന്നത്. യൂറോപ്യൻ ഫുട്ബോളിൽ പയറ്റിത്തെളിഞ്ഞ, തന്ത്രശാലിയായ കോച്ച് കാർലോ ആൻസലോട്ടിയാണ് മഞ്ഞക്കിളികളെ കളി പഠിപ്പിക്കുന്നത്. അതിനാൽത്തന്നെ വലിയ പ്രതീക്ഷയാണ് ബ്രസീലിയൻ ആരാധകർക്കുള്ളത്. സൗഹൃദ മത്സരങ്ങളിൽ മികച്ച പ്രകടനത്തിനുശേഷമാണ് ബ്രസീൽ വരുന്നത്. പനാമയെ 6-2ന് തകർത്ത ബ്രസീൽ ഈജിപ്തിനെ ഒന്നിനെതിരേ രണ്ടു ഗോളിനും പരാജയപ്പെടുത്തി.

എന്നാൽ സൂപ്പർ താരം നെയ്മറിന്‍റെ പരുക്ക് ബ്രസീലിന്‍റെ നെഞ്ചിലെ തീയാണ്. നെയ്മർ ഇന്നു കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ട്. നെയ്മറിന്‍റെ അഭാവത്തിൽ വിനീഷ്യസ് ജൂനിയറിലാണ് ബ്രസീലിന്‍റെ പ്രതീക്ഷ. ആക്രമണത്തിൽ റാഫീഞ്ഞയും ഇഗോർ തിയാഗോയും ഗബ്രിയേൽ മാർട്ടിനെല്ലിയും ബ്രസീലിന്‍റെ പട നയിക്കും. യുവ സ്ട്രൈക്കർ എൻഡ്രിക്കിനെ ബ്രസീൽ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. വിങ്ങിൽ വിനീഷ്യസിന് മത്തേവൂസ് കുൻഹ കൂട്ടാകും. മിഡ്ഫീൽഡിലെ അസ്ഥിരതയാണ് ബ്രസീൽ നേരിടുന്ന മറ്റൊരു പ്രശ്നം. പ്രതിരോധത്തിൽ മാർക്വിനോസും ഗബ്രിയേൽ മഗാൽഹെയ്സും എഡേഴ്സനും കാനറികൾക്ക് കരുത്താകും. അലിസൺ ആയിരിക്കും ബ്രസീലിന്‍റെ ഒന്നാം നമ്പർ ഗോളി.

ലോകകപ്പിൽ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെടുന്ന ടീമാണ് മൊറോക്കോ. 2022ൽ സെമി ഫൈനലിൽ കടന്ന് അദ്ഭുതം സൃഷ്ടിച്ചവരാണ് അവർ. ആഫ്രിക്കൻ നേഷൻസ് കപ്പ് ജയിച്ചതിന്‍റെ ആത്മവിശ്വാസവും ഇക്കുറി മൊറോക്കോയ്ക്കുണ്ട്. സ്റ്റാർ സ്ട്രൈക്കർ ബ്രഹിം ഡയസ്, യുവ മിഡ്ഫീൽഡർ അയൂബ് ബൗദി, പ്രതിരോധത്തിലെ ശക്തനും സൂപ്പർ താരവുമായ അഷ്റഫ് ഹക്കിമി എന്നിവർ അണിനിരക്കുന്ന മൊറോക്കോ സംഘത്തെ എഴുതിത്തള്ളാനാവില്ല. എന്നാൽ ഡിഫൻഡർ നയെഫ് അഗ്യേർഡ്, വിങ്ങർ അബ്ദെ എസാൽസൗളി എന്നിവരുടെ അഭാവം മൊറോക്കോക്ക് കനത്ത നഷ്ടമാണ്. മൊറോക്കോയുടെ പ്രതിരോധം തന്നെയാവും പ്രധാനമായും ബ്രസീലിന് വെല്ലുവിളി തീർക്കുക. കൗണ്ടർ അറ്റാക്കുകളിലൂടെ ബ്രസീലിന്‍റെ വല കുലുക്കാനും മൊറോക്കോ കിണഞ്ഞു പരിശ്രമിക്കും.

പ്രോസിക്യൂട്ടർ നിയമനത്തിൽ യൂടേണടിച്ച് യുഡിഎഫ് സർക്കാർ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെക്കൊണ്ട് രാജിവെപ്പിച്ചു

വീട്ടമ്മമാർ രാഷ്ട്ര നിർമാതാക്കളാണെന്ന് സുപ്രീം കോടതി; ഈ സേവനത്തിന് പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ!

അശ്ലീലപ്രചരണം; 'തൊപ്പി'ക്കും സംഘത്തിനുമെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

പ്രശസ്തനാവണം; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ വധഭീഷണി മുഴുക്കിയ യുവാവ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു