അൽബേനിയക്കു വേണ്ടി സെൽഫ് ഗോൾ വഴങ്ങുകയും പിന്നീട് ഇൻജുറി ടൈമിൽ ഗോളടിക്കുകയും ചെയ്ത ക്ലോസ് ജാസുല. 
Euro | Copa

ക്രൊയേഷ്യ - അൽബേനിയ മത്സരം സമനില; ഇരു ടീമുകളും പുറത്താകൽ ഭീഷണിയിൽ

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരങ്ങളിൽ ക്രൊയേഷ്യ സ്പെയിനോടും, അൽബേനിയ ഇറ്റലിയോടും പരാജയപ്പെട്ടിരുന്നു.

VK SANJU

ഹാംബർഗ്: യൂറോ കപ്പിൽ ക്രൊയേഷ്യയുടെ നിരാശ തുടരുന്നു. ആദ്യ മത്സരത്തിൽ സ്പെയിനോടു തോറ്റ ക്രൊയേഷ്യ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ അൽബേനിയയോട് സമനില വഴങ്ങി. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. ഈ രണ്ടു ടീമുകൾ അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റുമുട്ടുന്നത് ഇതാദ്യം.

തുടക്കത്തിൽ കളി കൈയടക്കി വച്ചത് ക്രൊയേഷ്യ ആയിരുന്നെങ്കിലും ആദ്യം ഗോളടിച്ചത് അൽബേനിയ. വലതു പാർശ്വത്തിൽ നിന്നു ലഭിച്ച ക്രോസിൽ കൃത്യമായി തലവച്ച കാസിം ലാസി 11ാം മിനിറ്റിൽ ഗോൾ വല ചലിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ ആന്ദ്രെ ക്രമാരിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോളും കണ്ടെത്തി.

രണ്ടാം പകുതിയിൽ ക്ലോസ് ജാസുലയുടെ സെൽഫ് ഗോൾ ക്രൊയേഷ്യക്ക് ലീഡും നേടിക്കൊടുത്തു. എന്നാൽ, ജാസുല തന്നെ ഇതിനു പ്രായശ്ചിത്തം ചെയ്തപ്പോൾ, സ്റ്റോപ്പേജ് ടൈമിൽ സമനില ഉറപ്പിച്ച ഗോൾ പിറന്നു.

ആദ്യ മത്സരത്തിൽ ഇറ്റലിക്കെതിരേയും ലീഡ് നേടിയ ശേഷം തോൽവി വഴങ്ങിയ ടീമാണ് അൽബേനിയ. സമനിലയോടെ ക്രൊയേഷ്യക്കൊപ്പം അൽബേനിയയും പുറത്താകലിന്‍റെ വക്കിലാണ്.

നിലവിലുള്ള പോയിന്‍റ് നില പ്രകാരം സ്പെയിനും ഇറ്റലിയും നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാനാണ് സാധ്യത.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്