ലയണൽ മെസി

 
FIFA World Cup

"ഇവനെ പടച്ചു വിട്ട കടവുള്ക്ക് പത്തിൽ 10"; മെസിയെ മലയാളത്തിൽ പുകഴ്ത്തി ഫിഫ, അവിശ്വസനീയതയോടെ ആരാധകർ

മലയാളികളെ ഇതാദ്യമായല്ല ഫിഫ പ്രത്യേകം പരിഗണിക്കുന്നത്.

Sports Desk

ഡാലസ്: മലയാളികളുടെ ഫുട്ബോൾ ആരാധനയ്ക്ക് ആവേശം കൂട്ടി ഫിഫയും. ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്കോറർ ആയി മാറിയ ലയണൽ മെസിയെ അഭിനന്ദിക്കുന്നതിനായി ഫിഫ കണ്ടെത്തിയത് മലയാളം സിനിമ ആവേശത്തിലെ സൂപ്പർഹിറ്റ് ഗാനം. മെസിയുടെ ചിത്രത്തിനൊപ്പം മലയാളത്തിൽ ഇവനെ ‌പടച്ചു വിട്ട കടവുളുക്ക് പത്തിൽ 10 എന്ന വരികൾ കൂടി എഴുതിയ മെസിയുടെ ചിത്രമാണ് റെക്കോഡ് നേടിയ താരത്തെ അഭിനന്ദിക്കുന്നതിനായി ഫിഫ പോസ്റ്റ് ചെയ്തത്.

മിനിറ്റുകൾ കൊണ്ടു തന്നെ മലയാളികൾ പോസ്റ്റ് ഏറ്റെടുത്തു. അർജന്‍റീന - ഓസ്ട്രിയ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് 18 ഗോളുകളുമായി മെസി ഫിഫയുടെ ടോപ് സ്കോറർ ആയത്.

ഹിസ്റ്ററി മേക്കർ എന്ന കുറിപ്പോടെ ഇന്ത്യൻ ഭാഷകളിൽ മെസിയെ പുകഴ്ത്തിക്കൊണ്ടുള്ള മറ്റൊരു ഫോട്ടോയും ഫിഫ പങ്കു വച്ചിട്ടുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്കു , ബംഗാളി ഭാഷകളിലാണ് ചരിത്ര പുരുഷൻ എന്നർഥം വരുന്ന വാക്കുകൾ കുറിച്ചിരിക്കുന്നത്.

ഫിഫയുടെ മലയാളത്തെ അവിശ്വസനീയതോടെയാണ് മലയാളികൾ നോക്കുന്നത്. ഫിഫയുടെ ഓറിജിനൽ അക്കൗണ്ട് തന്നെയാണോയെന്ന് പോസ്റ്റിനു താഴെ കുറിച്ചവർ നിരവധിയാണ്. അഡ്മിൻ മലപ്പുറംകാരനല്ലേ, ഇങ്ങനെ കേരളത്തിൽ എവിടെയാ, ഫിഫ മഞ്ചേരീടെ അക്കൗണ്ട് ആണോ.. അങ്ങനെ രസകരമായ കമന്‍റുകൾ നിരവധിയാണ്.

മലയാളികളെ ഇതാദ്യമായല്ല ഫിഫ പ്രത്യേകം പരിഗണിക്കുന്നത്. ഖത്തർ ലോകകപ്പിനിലെ മലബാറിൽ വച്ച മെസിയുടെ കട്ടൗട്ട് ഫിഫ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കു വച്ചിരുന്നു.

ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി; ആരോഗ്യവകുപ്പിന് ആശ്വാസം

സഭയിൽ സ്റ്റാലിനെ അനുകരിച്ച് മാസ് ആക്ഷനുമായി വിജയ്; ഇനി പാട്ടും ഡാൻസും കാണാമെന്ന് ‌വിമർശനം|Video

ഋഷഭ് പന്ത് വീണ്ടും ഡൽഹി ക്യാപ്പിറ്റൽസിൽ, കുൽദീപ് യാദവ് ലഖ്നൗവിലേക്ക്; ഐപിഎല്ലിൽ വലിയ താരകൈമാറ്റം

ഹരിയാന സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടില്‍ 60 കോടിയുടെ തിരിമറി നടത്തി; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്ത് സിബിഐ

വിവാഹത്തിനു വേണ്ടി കോടികളുടെ കൊട്ടാരവും വിമാനങ്ങളും ഒരുക്കി; വരൻ കൊല്ലപ്പെട്ടു, വധു അറസ്റ്റിൽ