ലോകകപ്പ് ജെഴ്സിയിലെ മൂന്ന് നിറങ്ങളിലുള്ള ലോഗോ പാച്ചുകൾ.

 
FIFA World Cup

ചിലർക്ക് വെള്ള, ചിലർക്ക് ഗോൾഡൻ... ലോകകപ്പ് ജെഴ്സിയിലെ ലോഗോയിൽ എന്താണീ നിറവ്യത്യാസം?

ലോകകപ്പ് കിരീടം നേടിയ ബ്രസീൽ, ജർമനി, അർജന്‍റീന, ഫ്രാൻസ് പോലുള്ള ടീമുകൾക്ക് മാത്രമാണ് ഫിഫ സ്വർണ ലോഗോ ബാഡ്ജ് അനുവദിക്കുന്നത്

VK SANJU

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആരാധകർക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ്, ടീമുകളുടെ ജെഴ്സിയിൽ പതിപ്പിച്ചിരിക്കുന്ന ലോകകപ്പ് ലോഗോയുടെ നിറവ്യത്യാസം. ചില ടീമുകളുടെ ജഴ്സിയിൽ സ്വർണ നിറത്തിലുള്ള ലോഗോയാണെങ്കിൽ, മറ്റു ചിലരുടേതിൽ വെള്ളയോ കറുപ്പോ നിറത്തിലുള്ള ലോഗോയാണ് കാണുന്നത്. എന്താണ് ഇതിനു കാരണം.

ലോകകപ്പ് ലോഗോയിൽ സ്വർണ നിറം നൽകിയിരിക്കുന്നത് ചരിത്രപരമായ ഒരു ബഹുമതി എന്ന നിലയിലാണ്. ഇതിനുമുൻപ് ലോകകപ്പ് ഉയർത്തിയിട്ടുള്ള ടീമുകൾക്ക് (ഉദാഹരണത്തിന് ബ്രസീൽ, ജർമനി, അർജന്‍റീന, ഫ്രാൻസ്) മാത്രമാണ് ഇത്തരം ഗോൾഡ് പാച്ചുകൾ നൽകുന്നത്. ആ രാജ്യങ്ങളുടെ ലോകകപ്പ് നേട്ടങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് ഫിഫ ഇത്തരത്തിൽ ഒരു വേർതിരിവ് നടത്തിയിരിക്കുന്നത്.

വെള്ള അല്ലെങ്കിൽ കറുപ്പ്

ഇന്നുവരെ ലോകകപ്പ് കിരീടം നേടാൻ സാധിക്കാത്ത, ടൂർണമെന്‍റിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകളും വെള്ള അല്ലെങ്കിൽ കറുപ്പ് നിറത്തിലുള്ള ലോഗോകളാണ് ജഴ്സിയിൽ ധരിക്കുന്നത്. ഇത് ഫിഫയുടെ നിലവാരത്തിലുള്ള സ്റ്റാൻഡേർഡ് ബാഡ്ജുകളാണ്.

ഈ നിറവ്യത്യാസങ്ങൾക്ക് പിന്നിൽ കേവലം ചരിത്രം മാത്രമല്ല, വ്യക്തതയ്ക്കുള്ള ഡിസൈൻ തന്ത്രവുമുണ്ട്. ടീമുകൾ ധരിക്കുന്ന ജഴ്സിയുടെ നിറത്തിനനുസരിച്ച് ലോഗോയുടെ നിറം മാറാൻ ഫിഫ അനുവാദം നൽകുന്നുണ്ട്.

വിവിധ തരം ലോഗോ പാച്ചുകൾ.

ഇതനുസരിച്ച്, ഇരുണ്ട നിറമുള്ള ജെഴ്സിയിൽ ലോഗോ വ്യക്തമായി കാണുന്നതിന് വെള്ള ബാഡ്ജ് ഉപയോഗിക്കും. ഇളം നിറമുള്ള ജെഴ്സിയിൽ കറുപ്പ് ബാഡ്ജിലുള്ള ലോഗോയും ഉപയോഗിക്കും.

അരങ്ങേറ്റക്കാർക്ക് പ്രത്യേക പാച്ച്

അരങ്ങേറ്റക്കാർക്കുള്ള ലോകകപ്പ് ജെഴ്സിയിലെ ഡെബ്യു പാച്ച്.

ആദ്യമായി ലോകകപ്പിൽ കളിക്കുന്ന താരങ്ങൾക്കു വേണ്ടി ഡെബ്യു പാച്ച് (Debut Patch) കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ലോഗോ പാച്ചിനു താഴെയായാണ് ഇതു പതിക്കേണ്ടത്. എന്നാൽ, ചില താരങ്ങൾ മറു കൈയിൽ ഇതു പതിച്ചിരുന്നു. ചിലരുടേത് മത്സരത്തിനിടെ ജെഴ്സിയിൽ നിന്ന് ഊർന്നു പോയ സംഭവങ്ങളുമുണ്ടായി.

ഐക്യ സന്ദേശവുമായി വേറെയും പാച്ച്

ലോകകപ്പിന്‍റെ വിവിധ ഘട്ടങ്ങളിൽ ജെഴ്സിയുടെ സ്സീവിൽ പതിക്കേണ്ട പാച്ചുകൾ.

വലതു കൈയിൽ ലോകകപ്പ് ജെഴ്സിയും ഡെബ്യു പാച്ചും ആണെങ്കിൽ, ഇടതു കൈയും ഫിഫ വെറുതേ വിടുന്നില്ല. അതിൽ പതിക്കാൻ ലോകകപ്പിന്‍റെ ഓരോ ഘട്ടത്തിലും പ്രത്യേകം പാച്ചുകളാണ് നിർദേശിച്ചിരിക്കുന്നത്. എല്ലാം ഫുട്ബോളിലൂടെയുള്ള ഐക്യമാണ് ലക്ഷ്യമിടുന്നത്.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്