കോതമംഗലം ഇഞ്ചൂരിൽ സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട്.

 

MV

FIFA World Cup

റൊണാൾഡോയുടെ ഭീമൻ കട്ടൗട്ട്: ലോകകപ്പ് ആവേശത്തിനൊപ്പം ലഹരിക്കെതിരേ പോരാട്ടം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് വഴി ലഹരിവിരുദ്ധ സന്ദേശം പകരാൻ ഇഞ്ചൂർ അമ്പലംപടിയിലെ യുവാക്കളുടെ പുതുമയുള്ള ലോകകപ്പ് ആഘോഷം

Local Desk

കോതമംഗലം: ഫുട്ബോൾ ആവേശം ലഹരിവിരുദ്ധ സന്ദേശമാക്കി മാറ്റി കോതമംഗലം ഇഞ്ചൂർ അമ്പലംപടിയിലെ ഒരു കൂട്ടം യുവാക്കൾ. ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ഇഞ്ചൂരിൽ ഉയർന്നത് പോർച്ചുഗീസ് ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യനോ റൊണാൾഡോയുടെ ഭീമൻ കട്ടൗട്ട്.

യുവാക്കളെ ലഹരിയിലേക്ക് അടുപ്പിക്കുന്ന സാഹചര്യങ്ങൾക്കിടയിൽ, കായിക വിനോദങ്ങളിലേക്കും നല്ല ചിന്തകളിലേക്കും ശ്രദ്ധ തിരിക്കണമെന്ന ഉദ്ദേശത്തോടെയാണ് കുറ്റൻ കട്ടൗട്ട് ഒരുക്കിയത്. ആഘോഷത്തിന്‍റെ നിറവും, സാമൂഹിക ഉത്തരവാദിത്വത്തിന്‍റെ കരുത്തും ചേർന്നപ്പോൾ ഇഞ്ചൂരിലെ ഈ കട്ടൗട്ട് മാതൃകയായി മാറുകയാണ്. ലോകകപ്പ് ആവേശത്തിനൊപ്പം ലഹരിക്കെതിരായ ഈ യുവാക്കളുടെ ശബ്ദവും ഉയരുകയാണ്.

ഭീമൻ കട്ടൗട്ട് പ്രദേശവാസികളുടെയും ഫുട്ബോൾ പ്രേമികളുടെയും ശ്രദ്ധ ആകർഷിച്ചു. ലോകകപ്പ് ആവേശം പകരുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവും പരിപാടിയിലൂടെ ശക്തമായി സമൂഹത്തിലേക്ക് എത്തിക്കാനായി ശ്രമിക്കുന്നുണ്ട് ഇവർ. അക്ബർ, റിസാൻ, ഡോ. അസ്ലം പുന്നക്കോട്ടയിൽ, മുഹമ്മദ് ഷാ, നഹാസ്, അബാദ് തുടങ്ങിയവരാണ് ഇതിനു പിന്നിൽ.

സ്കൂളുകൾക്ക് ഓണാവധി 9 ദിവസം മാത്രം

വടക്കൻ കേരളത്തിൽ അതിശക്ത മഴ പെയ്യും

നിവിൻ പോളി ആദ്യ 'വിജിലൻസ് കമാൻഡോ': അഴിമതിവിരുദ്ധ പോരാട്ടവുമായി ചെന്നിത്തല

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല: മുഖ്യമന്ത്രി

സ്വന്തം വകുപ്പിൽ നിന്ന് സബ്സിഡി: 99 ലക്ഷം രൂപ തിരിച്ചടച്ച് മന്ത്രി