ഗൗതം ഗംഭീർ

 
Sports

''സഞ്ജുവിന്‍റെ സംഭാവനകൾ വലുത്, പക്ഷേ നിലവിലെ ഫോമിനാണ് പ്രാധാന്യം'', വിശദീകരണവുമായി ഗംഭീർ

സഞ്ജു സാംസണുമായി സ്വകാര്യ സംഭാഷണം നടത്തിയിട്ടുണ്ടെന്നും എന്നാൽ അത് പരസ‍്യമാക്കാൻ സാധിക്കില്ലെന്നും ഗൗതം ഗംഭീർ പറഞ്ഞു

Aswin AM

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ഈ പശ്ചാത്തലത്തിൽ പ്രതികരിച്ചിരിക്കുകയാണ് ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ. ഇതു സംബന്ധിച്ച് സഞ്ജുവിനോട് സംസാരിച്ചതായും എന്നാൽ പരിശീലകനും താരവും തമ്മിലുള്ള സ്വകാര‍്യ സംഭാഷണമായതിനാൽ അത് പരസ‍്യമാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിനു ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീർ.

സഞ്ജു ഇന്ത‍്യയ്ക്കു വേണ്ടി മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും എന്നാൽ ചിലപ്പോൾ ഇപ്പോഴത്തെ പ്രകടനം കണക്കിലെടുക്കേണ്ടി വരുമെന്നും ഗംഭീർ പറഞ്ഞു. ഈ പരമ്പരയിൽ അദ്ദേഹത്തിന് തിരിച്ചു വരാൻ സാധിക്കില്ലെന്ന് കർശനമായ നിയമമൊന്നുമില്ലെന്നും, അന്താരാഷ്ട്ര ക്രിക്കറ്റിൽ മത്സരഫലങ്ങൾക്കാണ് പ്രാധാന‍്യമെന്നും ഗംഭീർ പറഞ്ഞു.

കൗമാര താരം വൈഭവ് സൂര‍്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് അഭിഷേക് ശർമയ്ക്കൊപ്പമുള്ള ഓപ്പണിങ് കോംബിനേഷനിൽ ടീം മാനേജ്മെന്‍റ് വിശ്വസിച്ചതിനാലാണെന്നും, വൈഭവിനെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും അയർലൻഡ്- ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത‍്യൻ ടീം ഒന്നടങ്കം പരാജയപ്പെട്ടുവെന്നും ഗംഭീർ പറഞ്ഞു.

വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന് ആരോപണം; അസംബന്ധമെന്ന് റെയിൽവേ|Video

പുനെയിൽ കെട്ടിടം തകർ‌ന്നു; 16 പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ഊർജിതം

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ്: അന്വേഷണ സംഘത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രണ്ടു പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി