.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Hardik Pandya in pain after being injured during the match against Bangladesh in ICC ODI cricket world cup last week 
Sports

ഹാർദിക് പാണ്ഡ്യക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും

കാലിനേറ്റ പരുക്ക് വിചാരിച്ചതിലും ഗുരുതരം

MV Desk

മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ലോകകപ്പിൽ കൂടുതൽ മത്സരങ്ങൾ നഷ്ടമാകുമെന്ന് സൂചന. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കാലിനു പരുക്കേറ്റ പാണ്ഡ്യക്ക് ന്യൂസിലൻഡിനെതിരേ കളിക്കാനായിരുന്നില്ല.

വഴുതി വീണ് കാലിന് ഉളുക്കുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ടോ മൂന്നോ മത്സരങ്ങളിൽ കൂടി പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. നിലവിൽ ബംഗളൂരുവിലുള്ള നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയിലാണ് പാണ്ഡ്യ.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുൻപ് പാണ്ഡ്യ ലഖ്നൗവിലെത്തുമെന്നാണ് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഇതു സാധിക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഇടതു കാൽക്കുഴയ്ക്ക് നീരുണ്ടായിരുന്നത് മാറിയെങ്കിലും മരുന്ന് തുടരുകയാണെന്നാണ് എൻസിഎയിൽ നിന്നറിയുന്നത്.

അതേസമയം, കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്താകണമെങ്കിൽ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം. ഈ സാഹചര്യത്തിൽ പാണ്ഡ്യക്കു മതിയായ വിശ്രമം അനുവദിച്ച് നോക്കൗട്ട് മത്സരങ്ങൾക്കു മുൻപ് പൂർണ മത്സരസജ്ജനാക്കിയെടുക്കാനാവും ടീം മാനെജ്മെന്‍റ് ആലോചിക്കുക.

പുറത്ത് ബോംബിങ് നടക്കുന്നുവെന്ന് അവസാന സന്ദേശം, ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ഹോട്ടലുകൾക്ക് ആശ്വാസം, വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്രം

"അധികാരത്തിൽ വന്നാൽ പ്രധാന പരിഗണന മത്സര രംഗത്തുനിന്ന് മാറി നിൽക്കുന്നവർക്ക്": കെ.സി. വേണുഗോപാല്‍

പോയ പോലെ തിരിച്ചെത്തി! രാജി പിൻവലിച്ച് വി. സുരേന്ദ്രൻ പിള്ള, ആർജെഡിയിൽ തുടരും

ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരം; കെ. സുധാകരനെ പ്രശംസിച്ച് മുഖ്യമന്ത്രി