ഹാർദിക് പാണ്ഡ്യ 
Sports

ഐസിസി റാങ്കിങ്ങിൽ ഹാർദിക് പാണ്ഡ്യ വീണ്ടും ഒന്നാമൻ

തിലക് വർമ ആദ്യമായി ടോപ് ടെന്നിൽ ഇടം പിടിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസൺ 17 സ്ഥാനം കയറി 22ാം റാങ്കിലും എത്തി

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ടി20 ഓൾറൗണ്ടർമാരുടെ ഐസിസി റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. തിലക് വർമ ആദ്യമായി ടോപ് ടെന്നിൽ ഇടം പിടിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസൺ 17 സ്ഥാനം കയറി 22ാം റാങ്കിലും എത്തി.

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ നമ്പർ വൺ ഓൾറൗണ്ടായിരുന്ന ഹാർദിക് പിന്നീട് മൂന്നാം സ്ഥാനത്തേക്കു താഴ്ന്നിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയോടെ നേപ്പാളിന്‍റെ ദീപേന്ദ്ര സിങ് ഐരിയെയും ഇംഗ്ലണ്ടിന്‍റെ ലിയാം ലിവിങ്സ്റ്റണെയും മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ തുടരെ രണ്ട് സെഞ്ചുറികൾ നേടി പുറത്താകാതെ നിന്ന തിലക് വർമ ഒറ്റയടിക്ക് 69 സ്ഥാനങ്ങൾ കയറിയാണ് പത്താം റാങ്കിലെത്തിയിരിക്കുന്നത്.

ബൗളർമാരുടെ പട്ടികയിൽ മൂന്ന് റാങ്ക് കയറിയ അർഷ്ദീപ് സിങ് ഒമ്പതാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ അർഷ്ദീപ് ആകെ എട്ട് വിക്കറ്റ് നേടിയിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ