ബാബർ അസം, വിരാട് കോലി
കറാച്ചി: മുൻ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ ബാബർ അസം ഫോമിലേക്ക് മടങ്ങിയെത്തിയാൽ വിരാട് കോലിയെക്കാൾ മികച്ച താരമാകുമെന്ന് പിഎസ്എൽ ടീമായ കറാച്ചി കിങ്സിന്‍റെ ഉടമ സൽമാൻ ഇഖ്ബാൽ.
ഒരു പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര‍്യം വെളിപ്പെടുത്തിയത്. ''ബാബർ അസം ഫോം വീണ്ടെടുത്താൽ ഇതിഹാസ താരങ്ങളായ ഗാരി സോബേഴ്സ്, വിവ് റിച്ചാർഡ്സ് തുടങ്ങിയവരോടൊപ്പം ബാബറിന്‍റെ പേരും ചേർക്കപ്പെടും. ബാബർ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്'', അദ്ദേഹം പറഞ്ഞു''.
അതേസമയം നിലവിൽ പിഎസ്എല്ലിൽ പെഷവാർ സാൽമിക്കു വേണ്ടി കളിക്കുന്ന ബാബർ മോശം ഫോമിൽ തുടരുകയാണ്. രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ താരം നേടിയത് ആകെ ഒരു റണ്ണാണ്.
2023ലെ ഏഷ‍്യ കപ്പിൽ നോപ്പാളിനെതിരേ നേടിയ സെഞ്ചുറിക്കു ശേഷം താരത്തിന് ഇതുവരെ ഏകദിനത്തിൽ സെഞ്ചുറി നേടാനുമായിട്ടില്ല.